Latest NewsNewsInternationalGulfQatar

തൊഴിൽ മേഖലയിലെ സ്ഥിതിവിവരക്കണക്കുകൾ അറിയിക്കാൻ ഓൺലൈൻ സേവനവുമായി ഖത്തർ

ദോഹ: രാജ്യത്തെ തൊഴിൽ മേഖലയിലെ സ്ഥിതിവിവരക്കണക്കുകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായുള്ള ഓൺലൈൻ സേവനം ആരംഭിച്ച് ഖത്തർ. മിനിസ്ട്രി ഓഫ് ലേബറാണ് ഇക്കാര്യം അറിയിച്ചത്. https://www.mol.gov.qa/En/Pages/monthlystatistics.aspx എന്ന വിലാസത്തിൽ ഈ സേവനം ലഭിക്കും. ഖത്തറിലെ തൊഴിൽ രംഗത്തെ മാസം തോറുമുള്ള വിവിധ സ്ഥിതിവിവരക്കണക്കുകളാണ് പ്രസിദ്ധീകരിക്കുന്നത്. ലോക്കലൈസേഷൻ ഡിപ്പാർട്ട്‌മെന്റ്, ലേബർ റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ്, ലേബർ ഇൻസ്പെക്ഷൻ ഡിപ്പാർട്ട്‌മെന്റ്, റിക്രൂട്ടിമെന്റ് ഡിപ്പാർട്ട്‌മെന്റ് തുടങ്ങിയ വകുപ്പുകളിൽ നിന്നുള്ള സ്ഥിതിവിവരക്കണക്കുകളാണ് ഖത്തർ മിനിസ്ട്രി ഓഫ് ലേബർ ഈ സേവനത്തിലൂടെ ലഭ്യമാക്കുന്നത്.

Read Also: ബാക്ക് ടു സ്‌കൂൾ: വിദ്യാർത്ഥികൾക്കായി 1,553 ഭക്ഷ്യവസ്തുക്കൾ അനുവദിച്ച് ദുബായ് മുൻസിപ്പാലിറ്റി

സ്ഥാപനങ്ങൾക്കെതിരെ ജീവനക്കാർ നൽകിയിട്ടുള്ള പരാതികളുടെ എണ്ണം, ഗാർഹിക ജീവനക്കാർ നൽകിയിട്ടുള്ള പരാതികളുടെ എണ്ണം, തൊഴിൽ നിയമലംഘനങ്ങൾ നടത്തിയ സ്ഥാപനങ്ങൾക്ക് നൽകിയിട്ടുള്ള മുന്നറിയിപ്പുകളുടെ എണ്ണം, വേതനം ഉറപ്പ് വരുത്തുന്നത് ഉൾപ്പടെയുള്ള കാര്യങ്ങളിൽ സ്ഥാപനങ്ങൾക്കെതിരെ എടുത്തിട്ടുള്ള നടപടികളുടെ എണ്ണം, പ്രവർത്തനം താത്കാലികമായി നിർത്തലാക്കിയ സ്ഥാപനങ്ങളുടെ എണ്ണം മുതലായ വിവരങ്ങൾ ഈ സംവിധാനത്തിൽ നിന്ന് അറിയാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു.

Read Also: ജനാധിപത്യത്തില്‍ ആര്‍ക്കും വിമര്‍ശിക്കാം, പക്ഷേ എന്നെ സമ്മര്‍ദ്ദത്തിലാക്കാനാവില്ല: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button