Latest NewsNewsIndiaTechnology

ചൈനയുടെ വില കുറഞ്ഞ സ്മാർട്ട്ഫോണുകൾ നിരോധിക്കില്ല, റിപ്പോർട്ടുകൾ തള്ളി കേന്ദ്രം

ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനോടൊപ്പം കയറ്റുമതി ഉയർത്താനും കേന്ദ്രം ലക്ഷ്യമിടുന്നുണ്ട്

രാജ്യത്ത് ചൈനീസ് സ്മാർട്ട്ഫോണുകൾ നിരോധിക്കുമെന്ന റിപ്പോർട്ട് തള്ളി കേന്ദ്ര സർക്കാർ. ഇന്ത്യയിൽ 12,000 രൂപയിൽ താഴെയുള്ള സ്മാർട്ട്ഫോണുകൾ നിരോധിക്കുമെന്ന് ഇതിനോടകം റിപ്പോർട്ടുകൾ വന്നിരുന്നു. ഈ റിപ്പോർട്ടുകൾക്കെതിരെയാണ് കേന്ദ്ര സർക്കാർ പ്രതികരണവുമായി എത്തിയിരിക്കുന്നത്. രാജ്യത്ത് 12000 രൂപയിൽ താഴെയുള്ള ചൈനീസ് ഹാൻഡ്സെറ്റുകളുടെ വിൽപ്പന നിരോധിക്കില്ലെന്നാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കിയത്.

രാജ്യത്ത് തദ്ദേശീയമായി വികസിപ്പിക്കുന്ന സ്മാർട്ട്ഫോണുകൾക്ക് കൂടുതൽ പ്രാധാന്യം നൽകുമെങ്കിലും വിദേശ ബ്രാൻഡുകളെ ഒഴിവാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ, രാജ്യത്ത് 76 ബില്യൺ യുഎസ് ഡോളറിന്റെ ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെ നിർമ്മാണമാണ്  നടക്കുന്നത്. ഇത് 2025- 26 ഓടെ 300 ബില്യൺ ഡോളറിൽ എത്തിക്കാനാണ് കേന്ദ്രം പദ്ധതിയിടുന്നത്.

Also Read: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളത്തിനായി 103 കോടി രൂപ നല്‍കാനാവില്ലെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍

ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനോടൊപ്പം കയറ്റുമതി ഉയർത്താനും കേന്ദ്രം ലക്ഷ്യമിടുന്നുണ്ട്. ഇന്ത്യയിലെ മൊത്തം സ്മാർട്ട്ഫോൺ വിൽപ്പനയുടെ 80 ശതമാനവും ചൈനീസ് കമ്പനികളുടേതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button