Latest NewsIndiaNews

കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ : ഭീകരരെ വധിച്ച് സൈന്യം

നാഗ്ബാലില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരരെ സുരക്ഷാ സേന വധിച്ചു

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. നാഗ്ബാലില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരരെ സുരക്ഷാ സേന വധിച്ചു. പ്രദേശത്ത് ശക്തമായ പരിശോധന തുടരുകയാണ്.

Read Also: വിവാഹം ചെയ്യണമെന്ന ആവശ്യവുമായി യുവാവിനെ ഓടിച്ചിട്ട് പിടികൂടി യുവതി

നാഗ്ബാല്‍ മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നു
സൈനികര്‍. ഗ്രാമപ്രദേശത്ത് എത്തിയപ്പോള്‍ സൈനികര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തു. തുടര്‍ന്ന് നടത്തിയ പ്രത്യാക്രമണത്തില്‍ സൈന്യം ഭീകരരെ വധിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ജമ്മു അതിര്‍ത്തിയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച പാക് ഭീകരന്‍ പിടിയിലായിരുന്നു. സിയാല്‍കോട്ട് സ്വദേശിയായ നൊഹമ്മദ് ഷബാദാണ് അറസ്റ്റിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button