Latest NewsNewsIndia

വിവാഹം ചെയ്യണമെന്ന ആവശ്യവുമായി യുവാവിനെ ഓടിച്ചിട്ട് പിടികൂടി യുവതി

സ്ത്രീധനമായി ഒരു ബൈക്കും 50,000 രൂപയും വാങ്ങുകയും ചെയ്തു.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് വിവാഹം ചെയ്യണമെന്ന ആവശ്യവുമായി യുവാവിന് പിന്നാലെ ഓടുന്ന യുവതിയുടെ ഒരു വീഡിയോ ആണ്. ബിഹാറിലെ നവാടയിലെ ഭഗത് സിങ് ചൗക്കിലാണ് സംഭവം. യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നു. സ്ത്രീധനമായി ഒരു ബൈക്കും 50,000 രൂപയും വാങ്ങുകയും ചെയ്തു. എന്നാൽ, വിവാഹ തീയതി അടുത്തതോടെ വിവാഹം നീട്ടവയ്ക്കണമെന്ന് യുവാവ് ആവശ്യപ്പെട്ടു ഒഴിഞ്ഞു മാറാൻ തുടങ്ങി. കഴിഞ്ഞ ദിവസം മാതാപിതാക്കൾക്കൊപ്പം ചന്തയിലെത്തിയ യുവതി വിവാഹം നിശ്ചയിക്കപ്പെട്ടിരുന്ന യുവാവിനെ കണ്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം.

read also: ചൈനയില്‍ വരള്‍ച്ച രൂക്ഷം, നദികള്‍ വറ്റിവരണ്ടു: കൃത്രിമ മഴയെ ആശ്രയിച്ച് രാജ്യം

യുവാവിനോട് തന്നെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടു. എന്നെ വിവാഹം ചെയ്യൂ എന്ന് യുവതി അപേക്ഷിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്‌. യുവതിയുടെ കൈയിൽ നിന്ന് പിടിവിട്ട് രക്ഷപ്പെടാനുള്ള ശ്രമങ്ങൾ യുവാവ് നടത്തുന്നതും വീഡിയോയിൽ കാണാം.

shortlink

Related Articles

Post Your Comments


Back to top button