KeralaLatest NewsIndiaNews

‘ബ്രിട്ടീഷുകാരിൽ നിന്നും പണവും ആയുധങ്ങളും വാങ്ങി കമ്മ്യൂണിസ്റ്റുകാർ ബർമ്മയിൽ ഗൊറില്ലാ യുദ്ധത്തിൽ ഏർപ്പെട്ടു’

തിരുവനന്തപുരം: രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിൽ തങ്ങൾക്ക് പങ്കുണ്ടെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റ് നേതാക്കളെ വിമർശിച്ച് കെ സുരേന്ദ്രൻ. സ്വാതന്ത്ര്യ സമരത്തിൽ തങ്ങൾ വീരയോദ്ധാക്കൾ ആയിരുന്നുവെന്ന് വരുത്തിത്തീർക്കാൻ മുഖ്യമന്ത്രി അടക്കമുള്ള കമ്യൂണിസ്റ്റ് നേതാക്കൾ ശ്രമിക്കുമ്പോൾ ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾ പ്രവർത്തിച്ചിരുന്നത് ബ്രിട്ടീഷുകാർക്ക് വേണ്ടിയായിരുന്നുവെന്ന് സുരേന്ദ്രൻ ഓർമിപ്പിക്കുന്നു. ഭരണഘടനാ ശില്പിയായ ബാബാസാഹേബ് അംബേദ്ക്കർ പറഞ്ഞ വാക്കുകൾ ഉദ്ധരിച്ച് കൊണ്ടായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

‘രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിൽ തങ്ങൾക്ക് പങ്കുണ്ട് എന്ന് വരുത്തിത്തീർക്കാൻ മുഖ്യമന്ത്രി അടക്കമുള്ള കമ്മ്യൂണിസ്റ്റ് നേതാക്കൾ ശ്രമിക്കുമ്പോൾ ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾ ആർക്കുവേണ്ടിയാണ് പ്രവർത്തിച്ചത് എന്ന് രാജ്യത്തിന്റെ ഭരണഘടനാ ശില്പിയായ ബാബാസാഹേബ് അംബേദ്ക്കറുടെ അഭിപ്രായം ശ്രദ്ധിക്കൂ – ‘ബ്രിട്ടീഷുകാരിൽ നിന്നും പണവും ആയുധങ്ങളും വാങ്ങി കമ്മ്യൂണിസ്റ്റുകാർ ബ്രിട്ടീഷുകാർക്കുവേണ്ടി ബർമ്മയിൽ ഗൊറില്ലാ യുദ്ധത്തിൽ ഏർപ്പെട്ടു’. എത്രയൊക്കെ മറച്ചുപിടിക്കാനും തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചാലും നിങ്ങളുടെ ചരിത്രം നിങ്ങളെത്തന്നെ വേട്ടയാടും. ഈ രേഖകൾ സത്യമല്ല എന്നു പറഞ്ഞുവരുന്നവരോട് ഒന്നേ പറയാനുള്ളൂ… #ന്നാകൊണ്ട്കേസ്കൊട്’, കെ.സുരേന്ദ്രൻ ഫേസ്‌ബുക്കിൽ കുറിച്ചു.

ബ്രിട്ടീഷുകാരിൽ നിന്നും പണവും ആയുധങ്ങളും വാങ്ങി ബ്രിട്ടീഷുകാർക്കുവേണ്ടി ബർമ്മയിൽ ഗൊറില്ലാ യുദ്ധത്തിൽ ഏർപ്പെട്ടവരാണ് കമ്മ്യൂണിസ്റ്റുകാരെന്ന് പറഞ്ഞ അംബേദ്‌കർ, തനിക്ക് കമ്മ്യൂണിസത്തിൽ വിശ്വാസമില്ലെന്നും വ്യക്തമാക്കിയിരുന്നു.

ഒരുകാലത്ത് രാജ്യത്തിൽ നിർണ്ണായക സ്വാധീനമുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് കനൽത്തരി മാത്രമായിരിക്കുകയാണ്. സ്വാതന്ത്ര്യസമരത്തെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചതിച്ചു എന്നതിന്റെ രേഖകള്‍ ആദ്യമായി പൊതുമദ്ധ്യത്തില്‍ എത്തിച്ചത് അരുണ്‍ ഷൂരി ആയിരുന്നു. The Great Betrayal എന്നപേരില്‍ നാഷണല്‍ ആർക്കൈവ് രേഖകള്‍ ആസ്പദമാക്കി ലേഖനം എഴുതുകയും, The Only Fatherland എന്ന പേരില്‍ അദ്ദേഹം പുസ്തകം രചിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വളരെ നിര്‍ണ്ണായകമായ ഘട്ടത്തില്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യന്‍ ജനതയെയും നാടിനെയും ചതിച്ചതായി ബ്രിട്ടീഷ് ലൈബ്രറിയില്‍ നിന്നും ഇന്ത്യന്‍ നാഷണല്‍ ആര്‍ക്കൈവ്സ് ഓഫ് ഇന്ത്യയില്‍ നിന്നും ലഭിച്ച ചരിത്ര രേഖകളിൽ പറയുന്നുണ്ട്. ബ്രിട്ടീഷ് പക്ഷത്തേയ്ക്ക് കൂറുമാറിയപ്പോള്‍ പാര്‍ട്ടിക്ക് ക്ഷീണം സംഭവിച്ചതായി ആര്‍ക്കൈവ് രേഖകള്‍ സൂചിപ്പിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button