KeralaLatest NewsIndiaOman

മലയാളി ദമ്പതികൾ മസ്കറ്റിൽ താമസസ്ഥലത്ത്​ മരിച്ചനിലയിൽ

തിരുവനന്തപുരം: കിളിമാനൂർ സ്വദേശികളായ ദമ്പതികളെ ഒമാൻ തലസ്ഥാനമായ മസ്കറ്റിലെ റൂവിയിലെ താമസസ്ഥലത്ത്​ മരിച്ചനിലയിൽ കണ്ടെത്തി. വിളക്കാട്ടുകോണം തോപ്പിൽ അബ്ദുൽ മനാഫ്, ഭാര്യ അലീമ ബീവി എന്നിവരാണ്​ മരിച്ചത്.

ഞായറാഴ്ച ഉച്ചയോടെ റൂവി അല്‍ ഫലാജ് ഹോട്ടലിന് അടുത്തുള്ള അപ്പാര്‍ട്ട്മെന്‍റിൽ ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു എന്നാണ്​ ബന്ധുക്കൾക്ക്​ ലഭിച്ച വിവരം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. മനാഫ്​ ജോലി ചെയ്തിരുന്ന കമ്പനിയുടെ നേതൃത്വത്തിൽ മൃതദേഹങ്ങൾ നാട്ടിലേക്ക്​ അയക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്​.

shortlink

Related Articles

Post Your Comments


Back to top button