Latest NewsNewsIndia

‘നിങ്ങളുടെ നാവ് ഞങ്ങൾ അരിഞ്ഞെടുക്കും’: ബി.ജെ.പിയെ ഭീഷണിപ്പെടുത്തി മമത ബാനർജി

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ നേതാക്കൾ തുടർച്ചയായി അഴിമതി കേസുകളിൽ അറസ്റ്റിലാകുന്ന സംഭവത്തിൽ ബി.ജെ.പിയെ വിമർശിച്ച് മുഖ്യമന്ത്രി മമത ബാനർജി. നേതാക്കളെ വ്യാജ കേസുകളിൽ അറസ്റ്റ് ചെയ്യുകയാണെന്ന് ആരോപിച്ച മമത, ബി.ജെ.പിയുടെ നാവ് പിഴുതെടുക്കുമെന്നും ഭീഷണിപ്പെടുത്തി.

‘ഇന്ന് അവർ നമ്മളെ കള്ളന്മാർ എന്ന് വിളിക്കുന്നു… ഞാൻ രാഷ്ട്രീയത്തിൽ സജീവമല്ലായിരുന്നുവെങ്കിൽ, മുഖ്യമന്ത്രി കസേരയിൽ ഇരുന്നില്ലായിരുന്നുവെങ്കിൽ, ഇത്തരം വ്യാജ കേസുകൾ ഉണ്ടാക്കുന്നവരുടെ നാവ് പിഴുതെടുക്കാൻ ഞാൻ പറഞ്ഞേനെ. നുണകളും കിംവദന്തികളും പറയുന്ന ഇവരുടെ നാവ് അരിഞ്ഞെടുക്കുകയാണ് വേണ്ടത്’, മമത തന്റെ അനുയായികളോട് പറഞ്ഞു.

‘നമ്മുടെ പാർട്ടിയെ അപകീർത്തിപ്പെടുത്തുകയാണ്. ഇതുവരെ വിധി വന്നിട്ടില്ല. അവർക്കെതിരായ ആരോപണങ്ങൾ ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. മാധ്യമ വിചാരണ നടക്കുകയാണ്. ജനാധിപത്യത്തിന്റെ നാലാമത്തെ തൂണായ മാധ്യമങ്ങൾ ബി.ജെ.പി പറയുന്നത് മാത്രമാണ് കേൾക്കുന്നത്. കേന്ദ്ര അന്വേഷണ ഏജൻസികളെയും ജുഡീഷ്യറിയെയും മാധ്യമങ്ങളെയും ഉപയോഗിച്ച് ഭരണകക്ഷിയായ ബി.ജെ.പി രാഷ്ട്രീയ പാർട്ടികളെ ഭയപ്പെടുത്തുകയാണ്’, മമത പറഞ്ഞു.

പാർട്ടി നേതാക്കളായ പാർത്ഥ ചാറ്റർജി, അനുബ്രത മൊണ്ടോൾ എന്നിവരെ യഥാക്രമം എസ്എസ്‌സി അഴിമതി കേസിലും പശുക്കടത്ത് കേസിലും അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് അവരുടെ പരാമർശം. തന്റെ തിരഞ്ഞെടുപ്പ് റാലികളിൽ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി കേന്ദ്ര സായുധ സേനയ്ക്കും ബി.ജെ.പി പ്രവർത്തകർക്കും എതിരെ തിരിച്ചടിക്കാൻ പാർട്ടി പ്രവർത്തകരെ പ്രകോപിപ്പിച്ചിരുന്നു. പോളിംഗിന്റെ വിവിധ ഘട്ടങ്ങളിൽ നിരവധി അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം, സംസ്ഥാനത്തുടനീളം ടിഎംസി ഗുണ്ടകൾ ബിജെപി അനുഭാവികളെ കൊലപ്പെടുത്തുകയും കൊള്ളയടിക്കുകയും ചെയ്യുകയും ചെയ്തതോടെ ബംഗാൾ ഭയാനകമായ അക്രമത്തിന്റെ നടുക്കത്തിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button