Latest NewsNewsIndia

19 കാരിയെ ജീവനോടെ കത്തിച്ച സംഭവത്തിലെ പ്രതി ചിരിച്ചുല്ലസിച്ച് പൊലീസ് കസ്റ്റഡിയില്‍: ചര്‍ച്ചയായി വീഡിയോ

ഷാറുഖ് എന്ന യുവാവാണ് പെണ്‍കുട്ടിയെ തീ കൊളുത്തി കൊലപ്പെടുത്തിയത്

റാഞ്ചി: പ്രണയം നിരസിച്ചതിന്റെ പേരില്‍, വീട്ടില്‍ ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചത് മനുഷ്യ മന:സാക്ഷിയെ ഞെട്ടിച്ച ഒന്നായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പത്തൊന്‍പതുകാരി ചികിത്സയില്‍ ഇരിക്കെ മരണത്തിന് കീഴടങ്ങുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടിയ പ്രതി നിറഞ്ഞ ചിരിയോടെ ജീപ്പില്‍ കയറി പോകുന്ന വീഡിയോ ആണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

Read Also: പറക്കുന്നതിനിടെ കോക്‌പിറ്റിൽ പൈലറ്റുമാർ തമ്മിൽ കൂട്ടത്തല്ല്: സസ്‌പെൻഷൻ, സംഭവമിങ്ങനെ

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു പെണ്‍കുട്ടിക്ക് നേരെ ആക്രമണം ക്രൂരമായ ആക്രമണം ഉണ്ടായത്. 90 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടി റാഞ്ചിയിലെ റിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഷാറുഖ് എന്ന യുവാവാണ് പെണ്‍കുട്ടിയെ തീ കൊളുത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ വീട്ടില്‍ ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയുടെ ദേഹത്ത് ഇയാള്‍ ജനല്‍ വഴി പെട്രോളൊഴിച്ചു തീ കൊളുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

സൗഹൃദം സ്ഥാപിക്കാനായി പ്രതി നിരന്തരം ശ്രമിച്ചിരുന്നെന്നു പെണ്‍കുട്ടി പൊലീസിന് മരണമൊഴി നല്‍കി. പത്തു ദിവസം മുന്‍പ് ഇയാള്‍ പെണ്‍കുട്ടിയെ മൊബൈല്‍ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയിരുന്നു. താനുമായി സൗഹൃദം സ്ഥാപിക്കണമെന്നായിരുന്നു ആവശ്യം. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ ഇതേ ആവശ്യവുമായി വീണ്ടും വിളിച്ചു. സംസാരിച്ചില്ലെങ്കില്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. പെണ്‍കുട്ടി ഇക്കാര്യം പിതാവിനെ അറിയിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button