Latest NewsNewsInternational

53 കാരിയായ എന്റെ അമ്മയോട് എനിക്കൊരിക്കലും പൊറുക്കാൻ കഴിയില്ല, എന്റെ ഭർത്താവിനെ തട്ടിയെടുത്തു: ലോറൻ വാളിന്റെ വൈറൽ ജീവിതം

ലണ്ടൻ: അമ്മ മകളുടെ ഭർത്താവിനെ പ്രണയിച്ച സംഭവമൊക്കെ സിനിമകളിൽ ആണ് സംഭവിക്കുക. അത്തരമൊരു സംഭവം തെക്ക്-പടിഞ്ഞാറൻ ലണ്ടനിലെ ട്വിക്കൻഹാം സ്വദേശിയായ ലോറൻ വാളിന്റെ ജീവിതത്തിലും നടന്നു. ലോറന്റെ ഭർത്താവിനെ അവളുടെ സ്വന്തം അമ്മ തട്ടിയെടുത്ത കഥ. സോഷ്യൽ മീഡിയയിൽ ഏറെ വൈറലായ സംഭവമായിരുന്നു ഇത്. വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവം ഏറെ സമയമെടുത്താണ് ലോറൻ പൊതുസമൂഹത്തോട് വെളിപ്പെടുത്തിയത്.

ഇപ്പോൾ 36 വയസുള്ള ലോറന്റെ വിവാഹം അവളുടെ 19 ആം വയസ്സിലായിരുന്നു. പൊന്നുപോലെയായിരുന്നു ലോറനെ അവളുടെ അമ്മ നോക്കിയിരുന്നത്. എയർപോർട്ട് ജീവനക്കാരനായി ജോലി ചെയ്തുവന്ന പോൾ വൈറ്റ് ആയിരുന്നു ലോറന്റെ ഭർത്താവ്. 15,000 പൗണ്ട് മുടക്കിയാണ് ലോറന്റെ അമ്മ ജൂലി മകളുടെ വിവാഹം നടത്തിയത്. എന്നാൽ, വിവാഹക്കാര്യം അധികം ആർക്കും അറിയുമായിരുന്നില്ല. ഏതാണ്ട് രഹസ്യമായിട്ടായിരുന്നു വിവാഹം നടന്നത്.

Also Read:പ്രതിരോധശേഷി വർദ്ധിപ്പിച്ച് അണുബാധകളെ ചെറുക്കാൻ ശർക്കര!

ലോറൻ വാളും പോൾ വൈറ്റും തങ്ങളുടെ ഹണിമൂൺ ഡെസ്റ്റിനേഷൻ ആയി തിരഞ്ഞെടുത്തത് ഡെവോൺ ആയിരുന്നു. രണ്ട് ആഴ്ച നീണ്ട യാത്ര ആയതിനാൽ അമ്മയെയും കൂടെ കൂട്ടി. അമ്മയെ പിരിഞ്ഞിരിക്കാൻ ലോറന് കഴിഞ്ഞിരുന്നില്ല. ജൂലിയോട് ഇക്കാര്യം പറഞ്ഞപ്പോൾ അവർ ആദ്യം സമ്മതിച്ചില്ല. ‘നിങ്ങൾ പോയി സന്തോഷിക്കൂ.. ഞാനെന്തിനാ നടുവിൽ..’ എന്നായിരുന്നു ഇവർ ചോദിച്ചത്. എന്നാൽ, ലോറനെ കൂടാതെ പോളും ജൂലിയെ നിർബന്ധിച്ചു. മകളുടെയും മരുമകന്റെയും നിർബന്ധത്തിൽ വഴങ്ങി ജൂലിയും ഇവരുടെ ഹണിമൂൺ യാത്രയിൽ ചേർന്നു.

എന്നാൽ, ഈ യാത്ര ലോറന്റെ ജീവിതം തന്നെ മാറ്റിമറിച്ചു. അവൾക്ക് ഭർത്താവിനെയും അമ്മയെയും ഒരുമിച്ച് നഷ്ടമായ യാത്രയായിരുന്നു ഇത്. ഹണിമൂൺ ഡെസ്റ്റിനേഷനിൽ അമ്മായിയമ്മയായ ജൂലിയുമായി പോൾ രസകരമായി സംസാരിക്കുന്നത് കണ്ട ലോറൻ സന്തോഷിച്ചു. തന്റെ അമ്മയെ ഭർത്താവ് പരിഗണിക്കുന്നുണ്ടല്ലോ എന്നായിരുന്നു ലോറൻ കരുതിയത്. എന്നാൽ, കാര്യങ്ങൾ അങ്ങനെ ആയിരുന്നില്ല. ഹണിമൂൺ കഴിഞ്ഞ് തിരിച്ചെത്തി, ഒരിക്കൽ ജൂലിയുടെ ഫോൺ പരിശോധിക്കവേ തന്റെ ഭർത്താവുമൊത്തുള്ള അശ്ലീലകരമായ ചാറ്റ് ലോറൻ കണ്ടെത്തി. പോളിനോട് ചോദിച്ചെങ്കിലും ഇയാൾ ഇത് അവഗണിച്ചു.

Also Read:ഗൗതം അദാനി ലോകത്തിലെ മൂന്നാമത്തെ വലിയ ധനികനായ ആദ്യ ഏഷ്യക്കാരന്‍

2004 മാർച്ചിൽ ലോറൻ-പോൾ ദമ്പതികൾക്ക് ഒരു പെൺകുഞ്ഞ് പിറന്നു. കുട്ടിക്ക് ഏഴ് മാസം പ്രായമുള്ളപ്പോൾ പോൾ ലോറനുമായി പിരിഞ്ഞു. യുവതിയുടെ വിരലിൽ കിടന്നിരുന്ന വിവാഹമോതിരം അഴിച്ച് പോൾ അമ്മായിഅമ്മയായ ജൂലിയയ്ക്ക് അണിയിച്ചു. ‘ഒരമ്മ മകളോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയായിരുന്നു അത്’- ലോറൻ ഓർത്തെടുക്കുന്നു.

ഇതിന് ശേഷം പോളും ജൂലിയയും വിവാഹിതരായി. തങ്ങളുടെ വിവാഹം കഴിഞ്ഞ് 5 വർഷത്തിന് ശേഷമാണ് തന്റെ ഭർത്താവ് അമ്മയെ വിവാഹം കഴിച്ചതെന്ന് പറയുമ്പോൾ ലോറന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകുന്നു.

‘ഞാനും പോളും 2004 ഓഗസ്റ്റ് 14-ന് വിവാഹിതരായി. 2009 ഓഗസ്റ്റ് 15 ന് എന്റെ മുൻ ഭർത്താവും അമ്മയും വിവാഹിതരായി. എന്നെ അമ്മ കല്യാണത്തിന് ക്ഷണിച്ചിരുന്നു. എന്റെ മകളെ ഓർത്ത് ഞാൻ പോയി. അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ഒരിക്കൽ എന്റെ ഭർത്താവ് ആയിരുന്ന ഒരാളുമായുള്ള സ്വന്തം അമ്മയുടെ കല്യാണം കാണുക എന്നത് വളരെ ബുദ്ധിമുട്ടായ കാര്യമായിരുന്നു. എനിക്ക് തെറ്റ് പറ്റിപ്പോയി, എന്നോട് ക്ഷമിക്കൂ എന്ന് അമ്മ ഒരുപാട് തവണ എന്നോട് പറഞ്ഞിട്ടുണ്ട്. എന്നാൽ, പോൾ ഇതുവരെ ക്ഷമാപണം നടത്തിയിട്ടില്ല. എന്റെ അമ്മയ്ക്ക് എന്റെ മുൻഭർത്താവിൽ ഒരു കുഞ്ഞുണ്ടായി. അവർ സന്തോഷത്തോടെ കഴിയുന്നു. എനിക്ക് പക്ഷെ ഒരിക്കലും അവരോട് ക്ഷമിക്കാൻ കഴിയില്ല’, ലോറൻ പറഞ്ഞു.

ഇപ്പോൾ തന്റെ പുതിയ ജീവിത പങ്കാളിക്കൊപ്പമാണ് ലോറൻ. നാലാമത്തെ കുഞ്ഞുമായി പുതിയ ജീവിതത്തിൽ താൻ സന്തോഷവതിയാണെങ്കിലും അമ്മയും മുൻഭർത്താവും നൽകിയ വേദനിപ്പിക്കുന്ന ഓർമ്മകൾ ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് ലോറൻ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button