KottayamLatest NewsKeralaNattuvarthaNews

കോട്ടയത്ത് രണ്ട് വിദ്യാ‍ര്‍ത്ഥിനികൾ ഒഴുക്കിൽപ്പെട്ടു : പിന്നാലെ രക്ഷപ്പെടൽ അത്ഭുതകരമായി

തീക്കോയ് സെൻ്റ് മേരീസ് സ്കൂളിലെ വിദ്യാ‍ര്‍ത്ഥിനികളാണ് ഒഴുക്കിൽപ്പെട്ടത്

കോട്ടയം: കോട്ടയത്ത് വെള്ളക്കെട്ടിൽ നിന്നുള്ള ഒഴുക്കിൽപ്പെട്ട വിദ്യാര്‍ത്ഥിനികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. തീക്കോയ് സെൻ്റ് മേരീസ് സ്കൂളിലെ വിദ്യാ‍ര്‍ത്ഥിനികളാണ് ഒഴുക്കിൽപ്പെട്ടത്. സ്കൂളിൽ നിന്നും തിരികെ വരുന്നതിനിടെ റോഡിലെ ഒഴുക്കിൽ കാൽ വഴുതി വീഴുകയായിരുന്നു.

Read Also :  സംഗീത സംവിധായകൻ ജോൺ പി. വർക്കി കുഴഞ്ഞുവീണു മരിച്ചു

കോട്ടയം തീക്കോയിൽ ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. കാൽ വഴുതി വീണ ഇവർ ശക്തമായ ഒഴുക്കിൽ അതിവേഗം ഇവര്‍ താഴോട്ട് പോയി. വിദ്യാ‍ര്‍ത്ഥിനികൾ ഒഴുക്കിൽപ്പെട്ടത് കണ്ട് ഓടിയെത്തിയ അയൽവാസിയായ റിട്ടേയേര്‍ഡ് അധ്യാപകൻ ഇരുവരേയും രക്ഷിക്കുകയായിരുന്നു.

മീനച്ചിലാറ്റിൽ നിന്നും കേവലം 25 മീറ്റര്‍ അകലെ വച്ചാണ് ഇരുവരേയും രക്ഷപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button