Latest NewsNewsSaudi ArabiaInternationalGulf

വിസ ഉടമയുടെ ഇഖാമ തീർന്നാലും ആശ്രിത സന്ദർശക വിസ പുതുക്കാം: അറിയിപ്പുമായി സൗദി അറേബ്യ

റിയാദ്: വിദേശ തൊഴിലാളിയുടെ ഇഖാമ കാലാവധി അവസാനിച്ചാലും ആശ്രിതരുടെ സന്ദർശക വിസ പുതുക്കാമെന്ന് സൗദി അറേബ്യ. പ്രവാസി സ്‌പോൺസറിൽ നിന്ന് ഒളിച്ചോടിയാലും ആശ്രിതരുടെ വിസ പുതുക്കാനുള്ള അവസരം ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ, വിദേശ തൊഴിലാളിക്ക് ഫൈനൽ എക്‌സിറ്റ് ലഭിക്കണമെങ്കിൽ ആശ്രിതർ രാജ്യം വിട്ടിരിക്കണമെന്ന നിബന്ധനയുണ്ട്.

അതേസമയം, രാജ്യത്ത് അനധികൃതമായി താമസിക്കുന്ന വിദേശികളുടെ കുട്ടികളെ പുതിയ അധ്യയന വർഷത്തിൽ സ്‌കൂളുകളിൽ ചേർക്കാൻ അനുവദിക്കുമെന്ന് നേരത്തെ സൗദി അറിയിച്ചിരുന്നു. സൗദി വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് അനധികൃതമായി താമസിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് സ്‌കൂളുകൾ പ്രവേശന ഫോമുകൾ നൽകണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നിർദ്ദേശിച്ചു.

വിദ്യാർത്ഥികളെ സ്‌കൂളിൽ ചേർക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ അവർ താമസിക്കുന്ന പ്രദേശങ്ങളിലെ ഓഫീസുകളുമായി ബന്ധപ്പെടാൻ നിർദ്ദേശിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ഓഫീസ് അംഗീകരിച്ചതിന് ശേഷം പൂരിപ്പിച്ച പ്രവേശന ഫോമുകൾ ബന്ധപ്പെട്ട സ്‌കൂൾ അധികാരികൾക്ക് സമർപ്പിക്കും.

Read Also: പഠിച്ചത് ഏവിയേഷൻ, എയർപോർട്ടിൽ ജോലി, 4 കോളേജുകളിൽ ജോലി ചെയ്തു: ആർഭാട ജീവിതം നയിക്കാൻ തട്ടിപ്പുമായി ദേവു-ഗോകുൽ ദമ്പതികൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button