ThiruvananthapuramKeralaNattuvarthaLatest NewsNews

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു ഗ​ർ​ഭി​ണി​യാ​ക്കി​ : ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി പി​ടി​യി​ൽ

കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര പ​ത്ത​ടി നൗ​ഷാ​ദ് മ​ൻ​സി​ലി​ൽ പ്രാ​വ് നൗ​ഷാ​ദെ​ന്ന് വി​ളി​ക്കു​ന്ന നൗ​ഷാ​ദ് (38) ആ​ണ് പിടിയിലായത്

കാ​ട്ടാ​ക്ക​ട : പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു ഗ​ർ​ഭി​ണി​യാ​ക്കി​ശേ​ഷം മു​ങ്ങി​യ പ്ര​തി അറസ്റ്റിൽ. കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര പ​ത്ത​ടി നൗ​ഷാ​ദ് മ​ൻ​സി​ലി​ൽ പ്രാ​വ് നൗ​ഷാ​ദെ​ന്ന് വി​ളി​ക്കു​ന്ന നൗ​ഷാ​ദ് (38) ആ​ണ് പിടിയിലായത്. വി​ള​പ്പി​ൽ​ശാ​ല പൊ​ലീ​സാണ് പ്രതിയെ പി​ടി​കൂടിയ​ത്.

ഒ​രു സ്ത്രീ​യു​മാ​യി അ​ടു​പ്പ​ത്തി​ലാ​യി ഇ​വ​രോ​ടൊ​പ്പം താ​മ​സി​ച്ച് വ​ര​വെ അ​വ​രു​ടെ 16 വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കു​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ടി പ്ര​സ​വി​ച്ച​തോ​ടെ​യാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്താ​യ​ത്.

കൊ​ല്ലം ജി​ല്ല​യി​ൽ കൊ​ട്ടാ​ര​ക്ക​ര, പു​ത്തൂ​ർ, ശാ​സ്താം​കോ​ട്ട ഉ​ൾ​പ്പ​ടെ നി​ര​വ​ധി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ക​ള​വ് കേ​സു​ക​ളി​ൽ പ്ര​തി​യാ​യ നൗ​ഷാ​ദ് ബം​ഗ​ളൂ​രു, കാ​സ​ർ​ഗോ​ഡ്, നാ​ഗ​ർ​കോ​വി​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​വി​ധ പേ​രു​ക​ളി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞു വ​രി​ക​യാ​യി​രു​ന്നു.

Read Also : കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണം : വീട്ടമ്മയ്ക്ക് ​ഗുരുതര പരിക്ക്

തു​ട​ർ​ന്ന്, നാ​ഗ​ർ​കോ​വി​ലി​ൽ നി​ന്നും ട്രെ​യി​ൻ​മാ​ർ​ഗം വ​രു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​രം റൂ​റ​ൽ എ​സ്പി ഡി. ​ശി​ൽ​പ​യ്ക്ക് ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് വി​ള​പ്പി​ൽ​ശാ​ല പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​ൻ. സു​രേ​ഷ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നൗ​ഷാ​ദി​നെ തി​രു​വ​ന​ന്ത​പു​രം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു​ നി​ന്നും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

അ​റ​സ്റ്റ് ചെ​യ്യു​മ്പോ​ൾ നൗ​ഷാ​ദ് ക​ള​വാ​യ പേ​രും വി​ലാ​സു​മാ​ണ് പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. സം​ശ​യം തോ​ന്നി​യ പൊലീ​സ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​പ്പോ​ഴാ​ണ് ഇ​യാ​ൾ കൊ​ല്ലം ജി​ല്ല​യി​ലെ നി​ര​വ​ധി ക​ള​വ് കേ​സു​ക​ളി​ലെ പ്ര​തി​യും പി​ടി​കി​ട്ടാ​പ്പു​ള്ളി​യു​മാ​യ നൗ​ഷാ​ദാ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്. പ്ര​തി​യെ കാ​ട്ടാ​ക്ക​ട കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button