KollamKeralaNattuvarthaLatest NewsNews

ജാ​മ്യ വ്യ​വ​സ്ഥ ലം​ഘി​ച്ചു : പ്ര​തി​യു​ടെ ജാ​മ്യം റ​ദ്ദാ​ക്കി കോ​ട​തി

ത​ഴ​വ ക​ട​ത്തൂ​ർ വ​ലി​യ​ത്ത് പ​ടീ​റ്റ​തി​ൽ നൗ​ഫ​ലി​ന്‍റെ ജാ​മ്യം ആ​ണ് കൊ​ല്ലം ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി റ​ദ്ദാക്കിയത്

കൊല്ലം: ജാ​മ്യ വ്യ​വ​സ്ഥ ലം​ഘി​ച്ച​തി​ന് നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ കു​റ്റ​വാ​ളി​യു​ടെ ജാ​മ്യം കോ​ട​തി റ​ദ്ദാ​ക്കി. ത​ഴ​വ ക​ട​ത്തൂ​ർ വ​ലി​യ​ത്ത് പ​ടീ​റ്റ​തി​ൽ നൗ​ഫ​ലി​ന്‍റെ ജാ​മ്യം ആ​ണ് കൊ​ല്ലം ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി റ​ദ്ദാക്കിയത്.

ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി വീ​ണ്ടും കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട​രു​തെ​ന്ന കോ​ട​തി​യു​ടെ ജാ​മ്യ വ്യ​വ​സ്ഥ ലം​ഘി​ച്ച​തി​നാ​ലാ​ണ് ജാ​മ്യം റ​ദ്ദ് ചെ​യ്ത​ത്. തു​ട​ർ​ന്ന്, ഇ​യാ​ളെ ക​രു​നാ​ഗ​പ്പ​ള്ളി പൊലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Read Also : ‘ഹണി റോസിന് മാത്രമല്ല എന്റെ പേരിലും അമ്പലമുണ്ട്’: ജന്മദിനത്തിന് പ്രേത്യേക പൂജകൾ ഉണ്ടെന്ന് നടി സൗപർണിക

2021-ൽ ​ന​ര​ഹ​ത്യാ​ശ്ര​മ കേ​സി​ൽ ഉ​ൾ​പ്പെ​ട്ട് കോ​ട​തി​യി​ൽ നി​ന്നും ജാ​മ്യം നേ​ടി പു​റ​ത്തി​റ​ങ്ങി​യ പ്ര​തി​യെ ക​രു​നാ​ഗ​പ്പ​ള്ളി ഇ​ൻ​സ്പെ​ക്ട​ർ ജി ​ഗോ​പ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്​ഐമാ​രാ​യ അ​ലോ​ഷ്യ​സ്, ശ്രീ​കു​മാ​ർ എ​ന്നി​വ​ർ നി​ര​ന്ത​രം നി​രീ​ക്ഷി​ക്കു​ക​യും ഇ​യാ​ൾ വീ​ണ്ടും സ​മാ​ന കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട വി​വ​രം കോ​ട​തി​യെ അ​റി​യി​ക്കു​ക​യും ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണ് ഇ​യാ​ളു​ടെ ജാ​മ്യം റ​ദ്ദ് ചെ​യ്യാ​നാ​യ​ത്. കൊ​ല്ലം സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജ് എം.​ബി സ്നേ​ഹ​ല​ത​യാ​ണ് ഇ​യാ​ളു​ടെ ജാ​മ്യം റ​ദ്ദ് ചെ​യ്ത് ഉ​ത്ത​ര​വാ​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button