Latest NewsNewsInternational

വെളുത്ത നിറക്കാരെ പരസ്യങ്ങളില്‍ നിന്നൊഴിവാക്കാന്‍ തീരുമാനം

വെളുത്ത നിറക്കാരായ മോഡലുകളേയും വിദേശികളേയും രാജ്യത്തിന് പുറത്തുനിന്നുള്ള ശബ്ദ കലാകാരന്മാരേയും ഇനി പരസ്യങ്ങളില്‍ അഭിനയിപ്പിക്കില്ല

അമ്പുജ: വെളുത്ത നിറക്കാരെ പരസ്യങ്ങളില്‍ നിന്നൊഴിവാക്കുന്ന നിര്‍ണായക തീരുമാനമെടുത്ത് നൈജീരിയ. വെളുത്ത നിറക്കാരായ മോഡലുകളേയും വിദേശികളേയും രാജ്യത്തിന് പുറത്തുനിന്നുള്ള ശബ്ദ കലാകാരന്മാരേയും ഇനി പരസ്യങ്ങളില്‍ അഭിനയിപ്പിക്കില്ല. ഒക്ടോബര്‍ മുതല്‍ രാജ്യത്ത് പുതിയ തീരുമാനം നടപ്പില്‍വരും.

Read Also: കാ​ണാ​താ​യ വീ​ട്ട​മ്മ​യേ​യും മ​ക്ക​ളെ​യും കാ​മു​ക​നോ​ടൊ​പ്പം വിട്ടു

നൈജീരിയക്കാരല്ലാത്ത എല്ലാ പരസ്യ അഭിനേതാക്കള്‍ക്കും ഈ നിരോധനം ബാധകമാണെന്ന് നൈജീരിയയുടെ അഡ്വെര്‍ടൈസ്മെന്റ് റെഗുലേറ്റര്‍ അറിയിച്ചു. ഇത് രാജ്യത്തെ 200 ദശലക്ഷത്തിലധികം വരുന്ന തദ്ദേശീയരായ പൗരന്മാരുടെ ദേശീയ വികാരങ്ങളില്‍ വലിയ മാറ്റമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

‘രാജ്യത്ത് 10-20 വര്‍ഷം മുമ്പത്തെ പരസ്യങ്ങള്‍ പരിശോധിച്ചാല്‍ അതിലഭിനയിക്കുന്നത് വിദേശികളും ബ്രിട്ടീഷ് ഉച്ചാരണമുള്ള ശബ്ദ കലാകാരന്മാരും മാത്രമായിരുന്നു’. നൈജീരിയയിലെ പരസ്യ ഏജന്‍സികളുടെ അസോസിയേഷന്‍ പ്രസിഡന്റ് പറഞ്ഞു. നൈജീരിയന്‍ ബ്രാന്‍ഡുകള്‍ പലപ്പോഴും വിദേശ മുഖങ്ങളാണ് പരസ്യത്തിനായി ഉപയോഗിക്കുന്നത്.

ഒക്ടോബര്‍ 1മുതലാണ് പുതിയ തീരുമാനം പ്രാബല്യത്തില്‍ വരിക. രാജ്യത്തിനകത്തെ തന്നെ കാലാകാരന്മാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഇതുവഴി ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button