PalakkadKeralaNattuvarthaLatest NewsNews

15 വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ 90 വയസ്സുകാരന് മൂന്നുവര്‍ഷം തടവും പിഴയും

പാലക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ 90 കാരന് മൂന്നുവര്‍ഷം തടവും 50,000 രൂപ പിഴയും വിധിച്ച് കോടതി. കരിമ്പസ്വദേശി പരുക്കന്‍ ചോലച്ചിറയില്‍വീട്ടില്‍ കോര കുര്യനാണ് മൂന്ന് വര്ഷം തടവിന് ശിക്ഷിക്കപ്പെട്ടത്. പട്ടാമ്പി പോക്‌സോ അതിവേഗകോടതി ജഡ്ജി സതീഷ് കുമാര്‍ ആണ് ശിക്ഷ വിധിച്ചത്. 2020 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

15 വയസുള്ള പെൺകുട്ടിക്ക് നേരെയായിഉർന്നു ഇയാളുടെ ലൈംഗിക അതിക്രമം. കല്ലടിക്കോട് പോലീസാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. നിഷ വിജയകുമാര്‍ കോടതിയില്‍ ഹാജരായി. കേസില്‍ ഒമ്പത് സാക്ഷികളെ വിസ്തരിച്ചു. എട്ടു രേഖകള്‍ ഹാജരാക്കി. കേസ് രജിസ്റ്റര്‍ ചെയ്ത് അനേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ എസ്.ഐ. ആയിരുന്ന ലീല ഗോപനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button