KeralaCinemaMollywoodLatest NewsNewsEntertainmentMovie Gossips

ഇന്ദ്രൻസും ഷറഫുദ്ദീനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ആനന്ദം പരമാനന്ദം’: ഫസ്റ്റ്ലുക്ക് മമ്മൂട്ടി പുറത്തിറക്കി

കൊച്ചി: പ്രേക്ഷകരെ ഏറെ രസിപ്പിച്ച പഞ്ചവർണതത്ത, ആനക്കള്ളൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സപ്ത തരംഗ് ക്രിയേഷൻസ് നിർമ്മിക്കുന്ന പുതിയ ചിത്രമായ ആനന്ദം പരമാനന്ദം ഫസ്റ്റ്ലുക്ക് പോസ്റ്റർ സൂപ്പർ താരം മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി.

മലയാളി പ്രേക്ഷകർക്ക് നിരവധി സൂപ്പർഹിറ്റുകൾ തന്റെ തൂലികയിൽ നിന്നും സമ്മാനിച്ചിട്ടുള്ള എം. സിന്ധുരാജിന്റെ രചനയിൽ ചിത്രത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നത് പൊട്ടിച്ചിരിക്കാൻ കുറേയേറെ സിനിമകൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള ഷാഫിയാണ്. ഇരുവരും ആദ്യമായി ഒന്നിക്കുന്നുവെന്നതും ഈ ചിത്രത്തിന്റെ ഒരു പ്രത്യേകതയാണ്. ഇന്ദ്രൻസും ഷറഫുദ്ദീനുമാണ് ആനന്ദം പരമാനന്ദത്തിലെ നായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജൈത്രയാത്ര തുടർന്ന് ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ്: 250-ാം ശാഖ തുറന്നു

ഇവർക്ക് പുറമേ അജു വർഗീസ്, ബൈജു സന്തോഷ്, സിനോയ്‌ വർഗീസ്, നിഷ സാരംഗ്, അനഘ നാരായണൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മനോജ് പിള്ള ക്യാമറയും ഷാൻ റഹ്മാൻ സംഗീത സംവിധാനവും നിർവ്വഹിക്കുന്നു.

ചിത്രസംയോജനം – സാജൻ, കൺട്രോളർ – ഡിക്സൻ പൊടുത്താസ്, ആർട്ട് ഡയറക്ടർ – അർക്കൻ എസ് കർമ്മ, മേക്കപ്പ് – പട്ടണം റഷീദ്, ഗാനരചന – മനു മഞ്ജിത്, ഗായകർ – വിജയ് യേശുദാസ്, വിനീത് ശ്രീനിവാസൻ, കോസ്റ്റ്യൂംസ് – സമീറ സനീഷ്, സ്റ്റിൽ ഫോട്ടോഗ്രാഫർ – ഹരി തിരുമല, പി.ആർ.ഒ – വാഴൂർ ജോസ്, ടൈറ്റിൽ ഡിസൈൻ – ടെൻപോയിന്റ്, ഡിസൈൻ – പ്രമേഷ് പ്രഭാകർ, പാലക്കാടും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ആനന്ദം പരമാനന്ദം ഒക്ടോബർ മാസം തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button