ErnakulamKeralaNattuvarthaLatest NewsNews

ര​ക്ത​സ​മ്മ​ർദ്ദം കു​റഞ്ഞു : ബൈ​ക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യുവാവ് മരിച്ചു

ക​ട​ക്ക​ര ആ​ട്ട​യി​ൽ എ.​ബി. ജി​നീ​ഷ് (37) ആണ് മ​രി​ച്ചത്

ഏ​ഴി​ക്ക​ര: അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യുവാവ് മരിച്ചു. ക​ട​ക്ക​ര ആ​ട്ട​യി​ൽ എ.​ബി. ജി​നീ​ഷ് (37) ആണ് മ​രി​ച്ചത്.

28-ന് ​വൈ​കീ​ട്ട് നാ​ലി​ന് കു​ണ്ട​ന്നൂ​ർ ഐ​എ​ൻ​ടി​യു​സി ക​വ​ല​യി​ലാ​ണ് അ​പ​ക​ടം നടന്നത്. അ​രൂ​രി​ൽ അ​മ്മ​യു​ടെ വീ​ട്ടി​ൽ പോ​യി ബൈ​ക്കി​ൽ തി​രി​ച്ചു വീ​ട്ടി​ലേ​ക്ക് വ​രു​മ്പോ​ൾ ജി​നീ​ഷി​ന്‍റെ ര​ക്ത​സ​മ്മ​ർ​ദം കു​റ​യു​ക​യും വ​ണ്ടി നി​യ​ന്ത്ര​ണം വി​ട്ടു മ​റി​യു​ക​യും ചെ​യ്തു. തുടർന്ന്, എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും, മറ്റൊരു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റി. ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യെ​ങ്കി​ലും ജീവൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ബി​പി​സി​എ​ല്ലി​ലെ ക​രാ​ർ ജീ​വ​ന​ക്കാ​ര​നാ​ണ്.

Read Also : ആൻഡ്രോയിഡ് 13 ബീറ്റ 4 വേർഷൻ ഈ ഫോണുകളിൽ ലഭിക്കും, കൂടുതൽ വിവരങ്ങൾ അറിയാം

സി​പി​എം ക​ട​ക്ക​ര സൗ​ത്ത് ബ്രാ​ഞ്ചം​ഗ​വും, ഡി​വൈ​എ​ഫ്ഐ ഏ​ഴി​ക്ക​ര മേ​ഖ​ലാ ക​മ്മി​റ്റി​യം​ഗ​വു​മാ​ണ്. അ​ച്ഛ​ൻ: ഭാ​സി. അ​മ്മ: വി​ജ​യ​മ്മ. സം​സ്കാ​രം ത​ത്ത​പ്പി​ള്ളി ശ്മ​ശാ​ന​ത്തി​ൽ നടന്നു. ഭാ​ര്യ: അ​ശ്വ​തി. മ​ക​ൾ: സാ​ഹി​ത്യ.

shortlink

Related Articles

Post Your Comments

Related Articles


Back to top button