News

ഭാര്യയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി ഫേസ്ബുക്കിൽ പങ്കുവെച്ച് യുവാവ്: കാരണം അറിഞ്ഞ് അമ്പരന്ന് നാട്ടുകാർ

ഫിറോസാബാദ്: ഭാര്യയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് യുവാവിനെതിരെ പൊലീസിൽ പരാതി. ഉത്തർപ്രദേശിലെ ഫിറോസാബാദിൽ നടന്ന സംഭവത്തിൽ, സന്ദീപ് എന്ന യുവാവാണ് ഫോളോവേഴ്‌സിനെ കൂട്ടാൻ ഭാര്യയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

ഡൽഹിയിൽ ജോലി ചെയ്യുന്ന സന്ദീപ് സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു. വീഡിയോ കോളിലൂടെ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്ത യുവാവ് വീഡിയോ തുടർന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയായിരുന്നു. അതേസമയം, വീഡിയോ കണ്ട ഭാര്യ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും അയുവാവ് തയാറായില്ല.

അതിരാവിലെ സെക്‌സിൽ ഏർപ്പെടുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ ഇവയാണ്

തുടർന്ന് യുവതി പൊലീസിൽ പരാതി നൽകി. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തതോടെ ഇയാൾ സോഷ്യൽ മീഡിയയിൽ നിന്നും വീഡിയോ നീക്കം ചെയ്യുകയും തന്റെ അക്കൗണ്ട് ഡിലീറ്റാക്കുകയും ചെയ്തു. എന്നാൽ, ഇതിനിടെ നിരവധിപ്പേർ വീഡിയോ കണ്ടു കഴിഞ്ഞിരുന്നു. യുവതിയുടെ പരാതിയിന്മേൽ ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button