AlappuzhaKeralaNattuvarthaLatest NewsNews

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം : യുവാക്കൾക്ക് പരിക്ക്

പ​ട്ടാ​ഴി താ​ഴ​ത്ത് വ​ട​ക്ക്, തേ​ക്കാ​ട്ടി​ൽ സു​നി​ത്ത് (26), ആ​ല​പ്പു​ഴ പ​ള്ളി​മേ​ൽ അ​ന​ന്തു ഭ​വ​നി​ൽ അ​ന​ന്തു കൃ​ഷ്ണ​​ൻ (27) എ​ന്നി​വ​ർ​ക്കാ​ണ് പ​രു​ക്കേറ്റ​ത്

ചെ​ങ്ങ​ന്നൂ​ർ: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാക്കൾക്ക് പരിക്കേറ്റു. ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച കാ​റ്റ​റിം​ഗ് ജോ​ലി​ക്കാ​രാ​യ പ​ട്ടാ​ഴി താ​ഴ​ത്ത് വ​ട​ക്ക്, തേ​ക്കാ​ട്ടി​ൽ സു​നി​ത്ത് (26), ആ​ല​പ്പു​ഴ പ​ള്ളി​മേ​ൽ അ​ന​ന്തു ഭ​വ​നി​ൽ അ​ന​ന്തു കൃ​ഷ്ണ​​ൻ (27) എ​ന്നി​വ​ർ​ക്കാ​ണ് പ​രു​ക്കേറ്റ​ത്.

Read Also : സംസ്ഥാനത്ത് ഇന്നും വ്യാപക മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, എട്ടു ജില്ലകളിൽ യെല്ലോ അലർട്ട്

ഇ​ന്ന​ലെ വൈ​കി​ട്ട് എംസി റോ​ഡി​ൽ മു​ള​ക്കു​ഴ കാ​ര​യ്ക്കാ​ട് എ​സ്ബി​ഐ​ക്കു സ​മീ​പ​മാ​ണ് അപകടം നടന്നത്. സു​നി​ത്താ​യി​രു​ന്നു ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന​ത്. കാ​ർ എം​സി റോ​ഡി​ൽ നി​ന്ന് ഇ​ട​റോ​ഡി​ലേ​ക്ക് തി​രി​യു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടമുണ്ടായത്.

പ​രു​ക്കേ​റ്റ യു​വാ​ക്ക​ളെ പ​ന്ത​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആരുടെയും നില ​ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button