News

അഫ്ഗാനിസ്ഥാനിലെ മസ്ജിദിൽ സ്ഫോടനം: മുജീബ്-ഉല്‍ റഹ്‌മാന്‍ അന്‍സാരിയുടെ മരണം സ്ഥിരീകരിച്ച് താലിബാൻ

കാബൂൾ: അഫ്ഗാനിസ്ഥാനിലെ മസ്ജിദിൽ ഉണ്ടായ സ്ഫോടനത്തിൽ താലിബാൻ അനുകൂല പുരോഹിതൻ ഉൾപ്പെടെ 18 പേർ കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ നഗരമായ ഹെറാത്തിലെ ഗുസര്‍ഗ മസ്ജിദിലുണ്ടായ സ്‌ഫോടനത്തില്‍ പ്രമുഖ പുരോഹിതന്‍ മുജീബ്-ഉല്‍ റഹ്‌മാന്‍ അന്‍സാരി ഉൾപ്പെടെയുള്ള 18 പേരാണ് കൊല്ലപ്പെട്ടത്. അന്‍സാരിയുടെ മരണം താലിബാന്‍ മുഖ്യ വക്താവ് സബിഹുള്ള മുജാഹിദ് സ്ഥിരീകരിച്ചു.

സ്‌ഫോടനത്തില്‍ 200 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മസ്ജിദുകളില്‍ ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്ന വെള്ളിയാഴ്ച ഉച്ച പ്രാര്‍ത്ഥനയ്ക്കിടെയാണ് സ്‌ഫോടനം നടന്നത്. രാജ്യത്തെ പാശ്ചാത്യ പിന്തുണയുള്ള സര്‍ക്കാരുകളെ വിമര്‍ശിച്ചതിന് കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി അഫ്ഗാനിസ്ഥാനിലുടനീളം അറിയപ്പെടുന്ന പ്രമുഖ പുരോഹിതനായിരുന്നു മുജീബ്-ഉല്‍ റഹ്‌മാന്‍ അന്‍സാരി.

തമിഴ്നാട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പിണറായി വിജയൻ

അഫ്ഗാനിസ്ഥാനിൽ നിന്നും അമേരിക്ക പിന്‍വാങ്ങിയതോടെ 2021ല്‍ രാജ്യത്തിന്റെ നിയന്ത്രണം പിടിച്ചെടുത്ത താലിബാനുമായി മുജീബ്-ഉല്‍ റഹ്‌മാന്‍ അന്‍സാരി ബന്ധം സ്ഥാപിച്ചിരുന്നു. അതേസമയം, സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സംഘടനകളോ വ്യക്തിയോ ഇതുവരെ രംഗത്ത് വന്നിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button