Latest NewsNewsIndiaBusiness

ഒക്ടോബർ മുതൽ ആരംഭിക്കുന്ന സീസണിൽ പഞ്ചസാര കയറ്റുമതി അനുവദിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

ആദ്യ ഘട്ടത്തിൽ 4 ദശലക്ഷം മുതൽ 5 ദശലക്ഷം ടൺ വരെയാണ് പഞ്ചസാര കയറ്റുമതി ചെയ്യുക

രാജ്യത്ത് നിന്നും പഞ്ചസാര കയറ്റുമതി അനുവദിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഒക്ടോബറിൽ ആരംഭിക്കുന്ന സീസണിലാണ് പഞ്ചസാര കയറ്റുമതി ആരംഭിക്കുന്നത്. രണ്ടു ഘട്ടങ്ങളിലായാണ് കയറ്റുമതി ചെയ്യുക. ഒക്ടോബർ ഒന്നു മുതലാണ് 2022-23 സീസൺ ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായുളള കയറ്റുമതി നയം സെപ്തംബറിലായിരിക്കും പ്രഖ്യാപിക്കാൻ സാധ്യത.

റിപ്പോർട്ടുകൾ പ്രകാരം, ആദ്യ ഘട്ടത്തിൽ 4 ദശലക്ഷം മുതൽ 5 ദശലക്ഷം ടൺ വരെയാണ് പഞ്ചസാര കയറ്റുമതി ചെയ്യുക. ആഭ്യന്തര ഉൽപ്പാദനവും വിലയിലെ ചാഞ്ചാട്ടങ്ങളെയും ആശ്രയിച്ചാണ് രണ്ടാം ഘട്ടത്തിൽ കയറ്റുമതിയുടെ വലുപ്പം നിർണയിക്കുക. കൂടാതെ, ആഭ്യന്തര വില ഉയർന്നാൽ കയറ്റുമതിയുടെ അളവ് ചുരുക്കാനും സാധ്യതയുണ്ട്.

Also Read: നടി മഹാലക്ഷ്മി വിവാഹിതയായി: വരൻ രവീന്ദർ ചന്ദ്രശേഖരനെതിരെ അധിക്ഷേപവുമായി സോഷ്യൽ മീഡിയ

പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഗോതമ്പ് കയറ്റുമതിക്ക് നിരോധനവും പഞ്ചസാര കയറ്റുമതിക്ക് നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു. കൂടാതെ, സോയാബീൻ എണ്ണയ്ക്കും സൂര്യകാന്തി എണ്ണയ്ക്കും തീരുവ രഹിത ഇറക്കുമതിയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button