Latest NewsNewsInternationalGulfQatar

സെപ്തംബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ

ദോഹ: സെപ്തംബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ. ഖത്തർ എനർജിയാണ് ഇന്ധന നിരക്ക് പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഖത്തറിൽ പ്രീമിയം പെട്രോൾ വിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. പെട്രോൾ പ്രീമിയം ലിറ്ററിന് 1.95 റിയാൽ, സൂപ്പർ ലിറ്ററിന് 2.10 റിയാൽ, ഡീസൽ ലിറ്ററിന് വില 2.05 റിയാൽ എന്നിങ്ങനെയാണ് സെപ്തംബർ മാസത്തെ നിരക്കെന്ന് ഖത്തർ എനർജി അറിയിച്ചു.

Read Also: ‘മാവേലി നാടു വാണീടും കാലം, മാനുഷരെല്ലാരും ഒന്ന് പോലെ’-മലയാളിയുടെ നാവിൽ തുമ്പിൽ അലയടിക്കുന്ന ഓണപ്പാട്ടിന്റെ പൂര്‍ണരൂപം

ഓഗസ്റ്റ് മാസം പെട്രോൾ പ്രീമിയം ലിറ്ററിന് 1.90 റിയാലായിരുന്നു നിരക്ക്. ജൂൺ, ജൂലൈ മാസങ്ങളിൽ പ്രീമിയം പെട്രോളിന്റെ നിരക്ക് കുറച്ചിരുന്നു. 5 ദിർഹം വീതമാണ് നിരക്ക് കുറഞ്ഞത്. അതേസമയം, സൂപ്പർ ഗ്രേഡ് പെട്രോളിയത്തിന്റെയും ഡീസലിന്റെയും നിരക്ക് 2021 നവംബർ മുതൽ ഇതുവരെയും മാറ്റമില്ലാതെ തുടരുകയാണ്.

Read Also: 860 അടി, ഉയരം 193 അടി, ചിലവ് 20,000 കോടി – ഇന്ത്യയുടെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലിന്റെ പ്രത്യേകതകൾ

shortlink

Related Articles

Post Your Comments


Back to top button