KeralaLatest NewsNews

അറബിക്കടലില്‍ ചക്രവാതച്ചുഴി രൂപം കൊണ്ടു, സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

അറബിക്കടലില്‍ അതിശക്തമായ ചക്രവാതച്ചുഴി, സംസ്ഥാനത്ത് വിനാശകാരിയായ ഇടിമിന്നലിനും തീവ്ര മഴയ്ക്കും സാധ്യത

തിരുവനന്തപുരം: ലക്ഷദ്വീപിനും തെക്കു കിഴക്കന്‍ അറബിക്കടലിനുമിടയിലായി അതിശക്തമായ ചക്രവാതച്ചുഴി രൂപപ്പെട്ടു. ഇതിന്റെ പശ്ചാത്തലത്തില്‍, വരുന്ന 5 ദിവസത്തേക്ക് കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

Read Also: ഐഎന്‍എസ് വിക്രാന്ത്, ഇന്ത്യ കൈവരിച്ചത് ഐതിഹാസികമായ നേട്ടം: എസ് ജയശങ്കര്‍

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ലക്ഷദ്വീപിനും തെക്കു കിഴക്കന്‍ അറബിക്കടലിനുമിടയിലായി ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ വരുന്ന 5 ദിവസത്തേക്ക് കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ഈ ദിവസങ്ങളില്‍ ശക്തമായ ഇടിമിന്നലോടു കൂടിയ മഴ ഉണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. സെപ്തംബര്‍ 5 മുതല്‍ 7 വരെ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ പലയിടങ്ങളിലായ തീവ്ര മഴ പെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കാലാവസ്ഥ വകുപ്പിന്റെ പുതിയ മുന്നറിയിപ്പ്. അതിശക്തമായി നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദം വിവിധ സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിക്കാന്‍ സാധ്യത ഉണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button