Latest NewsNewsBusiness

ബ്രിട്ടണെ ആറാം സ്ഥാനത്തേക്ക് പിന്തള്ളി ഇന്ത്യ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി: റിപ്പോര്‍ട്ട്

10 വര്‍ഷം മുമ്പ് വരെ സാമ്പത്തിക ശക്തിയില്‍ ഇന്ത്യ ലോകത്ത് 11-ാം സ്ഥാനത്ത്, 2022ല്‍ ബ്രിട്ടണെ പിന്തള്ളി 5-ാം സ്ഥാനത്ത്: സാമ്പത്തിക രംഗത്ത് ഇന്ത്യ കുതിക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറിയെന്ന് റിപ്പോര്‍ട്ട്. അഞ്ചാമതായിരുന്ന യു.കെയെ ആറാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇന്ത്യ നേട്ടം കൈവരിച്ചതെന്ന് അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്നുള്ള ജിഡിപി കണക്കുകള്‍ ഉദ്ധരിച്ച് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Read Also: ‘അങ്ങനെ ചെയ്യുന്നത് എനിക്കിഷ്ടമല്ല, അതുകൊണ്ട് അവരെയെല്ലാം കൊന്നു’- കെ.ജി.എഫ് പ്രചോദനമായെന്ന് കൗമാരക്കാരൻ

2021 ലെ അവസാന മൂന്ന് മാസങ്ങളില്‍ ബ്രിട്ടനെ ആറാം സ്ഥാനത്തേക്ക് പിന്തള്ളു ഇന്ത്യ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായെന്നാണ് റിപ്പോര്‍ട്ടുകള്‍. അവസാന പാദത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ‘നാമമാത്ര’ മൂല്യം 854.7 ബില്യണ്‍ ഡോളറായിരുന്നു. യു.കെയില്‍ ഇത് 814 ബില്യണ്‍ ഡോളറായിരുന്നു. അവസാന ദിനത്തിലെ ഡോളര്‍ വിനിമയ നിരക്ക് അടിസ്ഥാനമാക്കിയുള്ളതാണ് ഈ കണക്കുകള്‍.

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലും ഇന്ത്യ ലീഡ് നിലനിര്‍ത്തിയിരുന്നുവെന്നാണ് അന്താരാഷ്ട്ര നാണയ നിധിയുടെ ജിഡിപി കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയുടെയും യു കെയുടെയും സമീപ മാസങ്ങളിലെ സാമ്പത്തിക പാതയാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേസമയം, കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും വേഗത്തിലുള്ള പണപ്പെരുപ്പത്തിനാണ് യു.കെ സാക്ഷ്യം വഹിക്കുന്നത്. 2024 വരെ നീണ്ടുനില്‍ക്കുന്ന മാന്ദ്യ ഭീഷണി രാജ്യം നേരിടുന്നുണ്ടെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബോറിസ് ജോണ്‍സന്റെ രാജിയെ തുടര്‍ന്നുള്ള നേതൃമാറ്റത്തിനിടയില്‍ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണ് ഏറ്റവും പുതിയ സാമ്പത്തിക പ്രകടനം.

ഏകദേശം ഒരു പതിറ്റാണ്ട് മുമ്പ് ഇന്ത്യ ലോകത്തിലെ പതിനൊന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button