Latest NewsCricketNewsSports

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ സെപ്റ്റംബർ 15ന് പ്രഖ്യാപിക്കും: സാധ്യതകൾ ഇങ്ങനെ!

മുംബൈ: ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ സെപ്റ്റംബർ 15ന് പ്രഖ്യാപിക്കും. 15 അംഗ ടീമിനെയും രണ്ടോ മൂന്നാ റിസര്‍വ് താരങ്ങളെയുമാകും 15ന് ബിസിസിഐ പ്രഖ്യാപിക്കുക. ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കും എതിരായ ടി20 പരമ്പരയ്ക്ക് മുമ്പെ ടീം പ്രഖ്യാപിക്കുമെന്നതിനാല്‍ ഏഷ്യാ കപ്പിലെ പ്രകടനം തന്നെയാകും ടീം സെലക്ഷനില്‍ നിര്‍ണായകമാകുക.

ക്യാപ്റ്റനെന്ന നിലയിലും ഓപ്പണറെന്ന നിലയിലും രോഹിത് ശര്‍മ ലോകകപ്പ് ടീമിലുണ്ടാകും. രോഹിത്തിന്‍റെ സമീപകാല ഫോം മാത്രമാണ് ഇന്ത്യക്ക് ആശങ്ക. കൂടാതെ, വൈസ് ക്യാപ്റ്റന്‍ കെ എൽ രാഹുലും ടീമിലുണ്ടാകുമെന്നാണ് വിലയിരുത്തലുകൾ. ഫോമിന്‍റെയും ഫിറ്റ്നസിന്‍റെയും കാര്യത്തില്‍ ഇപ്പോഴും ആശങ്ക മാറിയിട്ടില്ലെങ്കിലും രാഹുല്‍ ടി20 ലോകകപ്പില്‍ ഉറപ്പായും കളിക്കുമെന്നാണ് കരുതുന്നത്.

ഏഷ്യാ കപ്പില്‍ മികച്ച ഫോമിലുള്ള വിരാട് കോഹ്ലി ലോകകപ്പ് ടീമിലുണ്ടാകും. മികച്ച ഫോമിലുള്ള ഇന്ത്യയുടെ മധ്യനിര ബാറ്റ്സ്മാൻ സൂര്യകുമാര്‍ യാദവ് ഉറപ്പായ സാന്നിധ്യമാണ്. നിലവിലെ ഫോമില്‍ ലോകത്തെ ഏത് ടീമിലും സ്ഥാനം നേടാന്‍ കഴിവുള്ള സൂര്യകുമാര്‍ യാദവിന്റെ ലോകകപ്പ് പ്രകടനം കാണാനുള്ള ആവേശത്തിലാണ് ആരാധകർ.

ഫോമിലുള്ള പേസ് ഓള്‍ റൗണ്ടറായ ഹര്‍ദ്ദിക് പാണ്ഡ്യയാണ് സൂര്യകുമാറിനെപ്പോലെ ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പായ മറ്റൊരു താരം. കൂടാതെ, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്, ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ, ഇന്ത്യയുടെ പേസർമാരായ ഭുവനേശ്വര്‍ കുമാര്‍, അര്‍ഷദീപ് സിംഗ്, ജസ്പ്രീത് ബുമ്ര, സ്പിന്നർ യുസ്‌വേന്ദ്ര ചാഹല്‍, രണ്ടാം വിക്കറ്റ് കീപ്പറെന്ന നിലയിലും ഫിനിഷറെന്ന നിലയിലും ദിനേശ് കാര്‍ത്തിക്, ദീപക് ഹൂഡയും ടീമിലുണ്ടാകും.

15 അംഗ ടീമിന് പുറമെ രണ്ടോ മൂന്നോ റിസര്‍വ് താരങ്ങളെയും ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താനിടയുണ്ട്. ശ്രേയസ് അയ്യര്‍, അക്സര്‍ പട്ടേല്‍, സഞ്ജു സാംസണ്‍, രവി ബിഷ്ണോയ്, ആര്‍ അശ്വിന്‍, ആവേശ് ഖാന്‍ എന്നിവരെല്ലാം ലക്ഷ്യമിടുക റിസര്‍വ് ലിസ്റ്റിലെങ്കിലും ഇടം നേടാനായിരിക്കും.

Read Also:- ടി20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു: സൂപ്പർ താരം പുറത്ത്

ഇന്ത്യയുടെ സാധ്യത ടീം: രോഹിത് ശര്‍മ (നായകൻ), കെഎൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ഹര്‍ദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പർ), ദീപക് ഹൂഡ, യുസ്‌വേന്ദ്ര ചാഹല്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷദീപ് സിംഗ്, ജസ്പ്രീത് ബുമ്ര. സ്റ്റാൻഡ്‌ബൈ താരങ്ങൾ: ശ്രേയസ് അയ്യര്‍, അക്സര്‍ പട്ടേല്‍, സഞ്ജു സാംസണ്‍, രവി ബിഷ്ണോയ്, ആര്‍ അശ്വിന്‍, ആവേശ് ഖാന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button