Latest NewsNewsIndia

ഫോളോവേഴ്‌സിന്റെ എണ്ണം കൂട്ടാന്‍, ഭാര്യയുടെ കുളിമുറി ദൃശ്യം സമൂഹ മാദ്ധ്യമത്തില്‍ പങ്കുവച്ചു: യുവാവ് അറസ്റ്റില്‍

ഫേസ്ബുക്കില്‍ ഫോളോവേഴ്‌സിന്റെ എണ്ണം ലക്ഷങ്ങള്‍ കവിയാന്‍ ഭാര്യ കുളിക്കുന്ന ദൃശ്യം പങ്കുവച്ച് ഭര്‍ത്താവ്

ലക്‌നൗ: സമൂഹ മാദ്ധ്യമത്തില്‍ ഫോളോവേഴ്‌സിന്റെ എണ്ണം കൂട്ടാന്‍ കിടപ്പറ ദൃശ്യവും, ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങളും പരസ്യമായി പങ്കുവെയ്ക്കുന്ന പങ്കാളികളുടെ എണ്ണം കൂടുന്നു. അത്തരമൊരു വാര്‍ത്തയാണ് ഉത്തര്‍പ്രദേശില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫേസ്ബുക്കിലെ തന്റെ ഫോളോവേഴ്‌സിന്റെ എണ്ണം ലക്ഷങ്ങള്‍ കവിയാന്‍, ഭാര്യയുടെ കുളിമുറി ദൃശ്യം സമൂഹമാധ്യമത്തില്‍ പങ്കുവച്ച യുവാവ് അറസ്റ്റിലായി. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. ഭാര്യ കുളിക്കുന്ന ദൃശ്യം വീഡിയോ കോളിനിടെ പകര്‍ത്തിയാണ് യുവാവ് പിന്നീട് ഫേസ്ബുക്കില്‍ പങ്കുവച്ചതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

Read Also: വാർത്ത വായനക്കിടെ പ്രാണി വായിൽ കുടുങ്ങി, വിഴുങ്ങി: മാധ്യമപ്രവർത്തകയുടെ വീഡിയോ വൈറൽ

സമൂഹമാധ്യമങ്ങളില്‍ സജീവമായ സന്ദീപ് എന്ന യുവാവാണ് ഫോളോവേഴ്‌സിന്റെ എണ്ണം കൂട്ടാന്‍ ഭാര്യയുടെ കുളിമുറി ദൃശ്യം പങ്കുവച്ചത്. മൂന്നു വര്‍ഷം മുന്‍പാണ് സന്ദീപ് ഈ യുവതിയെ വിവാഹം ചെയ്തത്. ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന സന്ദീപ് ഒരിക്കല്‍ ഭാര്യയെ വീഡിയോ കോള്‍ ചെയ്യുമ്പോള്‍ അവര്‍ കുളിക്കുകയായിരുന്നു. വീഡിയോ കോള്‍ ഓണായിരുന്നതിനാല്‍ സന്ദീപ് കുളിമുറി ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് ഫോണില്‍ സൂക്ഷിച്ചു.

ഫേസ്ബുക്കില്‍ കൂടുതല്‍ ഫോളോവേഴ്‌സിനെ കണ്ടെത്തുന്നതിനായി സന്ദീപ് ഈ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പങ്കുവയ്ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഈ വീഡിയോ ശ്രദ്ധയില്‍പ്പെട്ടയുടന്‍ നീക്കം ചെയ്യാന്‍ ഭാര്യ ആവശ്യപ്പെട്ടെങ്കിലും സന്ദീപ് ചെവിക്കൊണ്ടില്ല. ഇതോടെ, യുവതി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

ഭാര്യ പരാതി നല്‍കിയ വിവരമറിഞ്ഞതോടെ സന്ദീപ് ഈ വീഡിയോ നീക്കം ചെയ്തു. പിന്നീട്, ഫേസ്ബുക്ക് അക്കൗണ്ടും ഡിലീറ്റ് ചെയ്തു. എന്നാല്‍, അപ്പോഴേയ്ക്കും ഒട്ടേറെ ആളുകള്‍ ഈ വീഡിയോ കണ്ടിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button