PathanamthittaKeralaNattuvarthaLatest NewsNews

ഭാ​ര്യാ​പി​താ​വി​നെ മ​ർദ്ദി​ച്ചു : യുവാവ് പൊലീസ് പിടിയിൽ

എ​റ​ണാ​കു​ളം കു​ന്ന​ത്തൂ​ർ ഐ​രാ​പു​രം വ​ള​യം ചി​റങ്ങര​യി​ൽ താ​മ​സി​ക്കു​ന്ന ജി​ഷ്ണു ത​മ്പി(25)​യാ​ണ് റാ​ന്നി പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്

റാ​ന്നി: മ​ക​ളെ ഉ​പ​ദ്ര​വി​ച്ച​ത് വി​ല​ക്കി​യ പി​താ​വി​നെ ഹെ​ൽ​മ​റ്റ് കൊ​ണ്ട് അ​ടി​ച്ചു പ​രി​ക്കേ​ൽ​പി​ച്ച മ​രു​മ​ക​ൻ അ​റ​സ്റ്റിൽ. എ​റ​ണാ​കു​ളം കു​ന്ന​ത്തൂ​ർ ഐ​രാ​പു​രം വ​ള​യം ചി​റങ്ങര​യി​ൽ താ​മ​സി​ക്കു​ന്ന ജി​ഷ്ണു ത​മ്പി(25)​യാ​ണ് റാ​ന്നി പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പ​ഴ​വ​ങ്ങാ​ടി അ​ടി​ച്ചി​പ്പു​ഴ തെ​മ്പാ​വു​മ്മൂ​ട്ടി​ൽ അ​ശോ​ക​നാ​ണ് മ​ക​ളു​ടെ ഭ​ർ​ത്താ​വാ​യ ജി​ഷ്ണു​വി​ന്‍റെ മ​ർ​ദ്ദ​ന​മേ​റ്റ​ത്.

ഓ​ഗ​സ്റ്റ് 30-നു ​വൈ​കു​ന്നേ​രം റാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​രു​ടെ ക​ൺ​സ​ൽ​റ്റിം​ഗ് മു​റി​യ്ക്ക​ടു​ത്താ​ണ് സം​ഭ​വം. കു​ഞ്ഞി​ന് സു​ഖ​മി​ല്ലാ​തെ ഡോ​ക്ട​റെ കാ​ണി​ക്കാ​ൻ ഭാ​ര്യ​യും, ഭാ​ര്യാ​പി​താ​വും എ​ത്തി​യ​സ​മ​യം, മു​റി​ക്കു പു​റ​ത്ത് നി​ന്ന ഭാ​ര്യാ​പി​താ​വി​നെ അ​സ​ഭ്യം പ​റ​ഞ്ഞു ജി​ഷ്ണു മ​ർ​ദ്ദി​ച്ചെ​ന്നാ​ണ് കേ​സ്. നേ​ര​ത്തെ മ​ക​ളെ ഇ​യാ​ൾ ഉ​പ​ദ്ര​വി​ച്ച​പ്പോ​ൾ ത​ട​ഞ്ഞ​തി​ന്‍റെ വി​രോ​ധ​ത്തി​ലാ​യി​രു​ന്നു മ​ർ​ദ്ദ​നം.

Read Also : വളരെ എളുപ്പത്തിൽ തയ്യാറാക്കാം ബനാന പാൻകേക്ക്

സം​ഭ​വ​ശേ​ഷം ഒ​ളി​വി​ൽ പോ​യ ജി​ഷ്ണുവിനെ റാ​ന്നി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​ആ​ർ. സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ത​ന്ത്ര​പ​ര​മാ​യി പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button