ErnakulamKeralaNattuvarthaLatest NewsNews

ഓ​ണം സ്‌​പെ​ഷ്യല്‍ ഡോ​ര്‍ ഡെ​ലി​വ​റി’ : 65 ലി​റ്റ​ര്‍ മ​ദ്യ​വു​മാ​യി ര​ണ്ടുപേ​ര്‍ അറസ്റ്റിൽ

ക​ലൂ​ര്‍ ദേ​ശാ​ഭി​മാ​നി പോ​ണോ​ത്ത് റോ​ഡി​ല്‍ വെ​ളു​ത്ത​മ​ന​യി​ല്‍ ബി​നു ക​രം​ച​ന്ദ് (43), പ​ള്ളി​പ്പു​റം ചെ​റാ​യി ദേ​ശ​ത്ത് വ​ട​ക്കേ​വീ​ട്ടി​ല്‍ ഷ​ണ്‍​മു​ഖ​ന്‍ (51) എ​ന്നി​വ​രെ​യാ​ണ് എ​റ​ണാ​കു​ളം സി​റ്റി മെ​ട്രോ ഷാ​ഡോ സം​ഘം അ​റ​സ്റ്റു ചെ​യ്ത​ത്

കൊ​ച്ചി: ക​ലൂ​രി​ല്‍ നി​ന്ന് 12 കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ ഓ​ണം സ്‌​പെ​ഷ്യല്‍ ഡോ​ര്‍ ഡെ​ലി​വ​റി’ എ​ന്ന പേ​രി​ല്‍ മ​ദ്യ​വി​ല്പ​ന ന​ട​ത്തി​വ​ന്നി​രു​ന്ന ര​ണ്ടുപേ​ര്‍ പി​ടി​യി​ൽ. ക​ലൂ​ര്‍ ദേ​ശാ​ഭി​മാ​നി പോ​ണോ​ത്ത് റോ​ഡി​ല്‍ വെ​ളു​ത്ത​മ​ന​യി​ല്‍ ബി​നു ക​രം​ച​ന്ദ് (43), പ​ള്ളി​പ്പു​റം ചെ​റാ​യി ദേ​ശ​ത്ത് വ​ട​ക്കേ​വീ​ട്ടി​ല്‍ ഷ​ണ്‍​മു​ഖ​ന്‍ (51) എ​ന്നി​വ​രെ​യാ​ണ് എ​റ​ണാ​കു​ളം സി​റ്റി മെ​ട്രോ ഷാ​ഡോ സം​ഘം അ​റ​സ്റ്റു ചെ​യ്ത​ത്.

ഓ​ണം സ്‌​പെ​ഷ്യ​ല്‍ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി വ​ന്നി​രു​ന്ന എ​ക്‌​സൈ​സ് സി​റ്റി മെ​ട്രോ ഷാ​ഡോ സം​ഘ​ത്തി​നു പ്ര​തി​ക​ളെ​ക്കു​റി​ച്ച് ര​ഹ​സ്യ വി​വ​രം ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്ന്, ഇ​രു​വ​രും എ​ക്‌​സൈ​സ് സം​ഘ​ത്തി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ഇ​വ​രു​ടെ പ​ക്ക​ല്‍ നി​ന്ന് 65 ലി​റ്റ​ര്‍ മ​ദ്യം (അ​ര ലി​റ്റ​റി​ന്‍റെ 130 കു​പ്പി​ക​ൾ) ക​ണ്ടെ​ടു​ത്തു.

Read Also : താലികെട്ടി നിമിഷങ്ങള്‍ക്കുള്ളില്‍ നവദമ്പതിമാര്‍ വേര്‍പിരിഞ്ഞു: കരണമറിഞ്ഞ് അമ്പരന്ന് നാട്ടുകാർ

വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ നി​ന്നാ​യി അ​ര ലി​റ്റ​റി​ന്‍റെ മ​ദ്യ​ക്കു​പ്പി​ക​ള്‍ വ​ന്‍ തോ​തി​ല്‍ വാ​ങ്ങി​ക്കൊ​ണ്ടു​വ​ര​വെ പോ​ണോ​ത്ത് റോ​ഡി​ലെ ബി​നു​വി​ന്‍റെ അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​നു സ​മീ​പ​ത്തു ​നി​ന്നാ​ണ് ഇ​ന്ന​ലെ ബി​നു​വി​നെ ഷാ​ഡോ സം​ഘം പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​തി​ല്‍ നി​ന്നാ​ണ് മ​ദ്യം വീ​ടു​ക​ളി​ല്‍ എ​ത്തി​ച്ചു ന​ല്‍​കാ​ന്‍ സ​ഹാ​യി​ച്ചി​രു​ന്ന ഷ​ണ്‍​മു​ഖ​നെ​യും എ​ക്‌​സൈ​സ് സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button