Latest NewsUAENewsInternationalGulf

ഉംറ തീർത്ഥാടകരായെത്തുന്ന വിദേശികൾക്ക് രാജ്യത്ത് എല്ലാ വിമാനത്താവളങ്ങളിലൂടെയും പ്രവേശിക്കാം: അറിയിപ്പുമായി സൗദി

റിയാദ്: ഉംറ തീർത്ഥാടകരായെത്തുന്ന വിദേശികൾക്ക് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലൂടെയും പ്രവേശിക്കാമെന്ന് സൗദി അറേബ്യ. ഹജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഉംറ തീർത്ഥാടകരുടെ പ്രവേശനത്തിനായി പ്രത്യേക വിമാനത്താവളങ്ങൾ നിജപ്പെടുത്തിയിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. വിദേശത്ത് നിന്നെത്തുന്ന ഉംറ തീർത്ഥാടകർക്ക് സൗദി അറേബ്യയിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേത് വേണമെങ്കിലും യാത്രയ്ക്കായി തെരഞ്ഞെടുക്കാനുള്ള അവസരമുണ്ട്.

Read Also: ‘വാക്കുകൾ കൊണ്ട് വിവരിക്കാനാവില്ല…’: ഐ.എൻ.എസ് വിക്രാന്ത് കപ്പലിൽ ചെലവഴിച്ച സമയം അനുസ്മരിച്ച് പ്രധാനമന്ത്രി

അതേസമയം, അടുത്ത വർഷത്തെ ഹജ് തീർത്ഥാടനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ആഭ്യന്തര തീർത്ഥാടകർക്കുള്ള രജിസ്ട്രേഷൻ നടപടികൾ നേരത്തെ ആരംഭിക്കുമെന്ന് സൗദി അറേബ്യ അറിയിച്ചിരുന്നു. 2022 സെപ്തംബറിൽ അടുത്ത ഹജ് തീർത്ഥാടനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിക്കുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്.

തീർത്ഥാടകരെ തിരഞ്ഞെടുക്കുന്ന നിലവിലെ നറുക്കെടുപ്പ് സമ്പ്രദായം ഒഴിവാക്കാനും നേരിട്ടുള്ള രജിസ്‌ട്രേഷൻ ആരംഭിക്കാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്. 65 വയസിന് മുകളിൽ പ്രായമുള്ളവർക്കായി ഹജ് ക്വാട്ടയുടെ 25 ശതമാനം നീക്കിവെയ്ക്കും. ഇക്കണോമിക് 2 എന്ന ഒരു പുതിയ പാക്കേജും ഹജ് പാക്കേജുകളുടെ ഭാഗമായി ഉൾപ്പെടുത്തും. തീർത്ഥാടകർക്ക് ഫീസ് രണ്ട് തവണകളിലായി അടയ്ക്കുന്നതിന് സൗകര്യം നൽകുന്ന ഒരു പുതിയ പേയ്‌മെന്റ് സമ്പ്രദായമാണിത്.

Read Also: ഡി.ആർ.ഡി.ഒ സെപ്റ്റം റിക്രൂട്ട്‌മെന്റ് 2022 നിരവധി ഒഴിവുകൾ, അപേക്ഷാ നടപടികൾ ആരംഭിച്ചു: വിശദവിവരങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button