KeralaLatest NewsNews

അപ്രതീക്ഷിത മലവെള്ളപ്പാച്ചില്‍, മങ്കയം ഇക്കോടൂറിസം സന്ദര്‍ശിക്കാനെത്തിയ 10 പേര്‍ ഒഴുക്കില്‍പ്പെട്ടു, 8 വയസുകാരി മരിച്ചു

ആറ്റിലൂടെ ഒരു കുട്ടി ഒഴുകി വരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്

തിരുവനന്തപുരം:  മങ്കയം ഇക്കോടൂറിസം സന്ദര്‍ശിക്കാനെത്തിയ നെടുമങ്ങാട് പുളിഞ്ചി സ്വദേശികളായ പത്ത് പേര്‍ ഒഴുക്കില്‍പ്പെട്ടു. എട്ടുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഒരു കുട്ടി മരിച്ചു. ഒരു സ്ത്രീയെ കാണാനില്ല, തിരച്ചില്‍ തുടരുന്നു. ഞായര്‍ വൈകിട്ട് ആറോടെയാണ് സംഭവം. നെടുമങ്ങാട് പുളിഞ്ചിയിലെ നസ്രിയ (8)ആണ് മരിച്ചത്. ഷാനിമ (35)യ്ക്കായി തിരച്ചില്‍ തുടരുന്നു.

Read Also: ആദ്യം ടെെം പാസ് പോലെ നീ മദ്യം കുടിക്കും, അന്ന് ലോഹിതദാസ് നൽകിയ ഉപദേശത്തെക്കുറിച്ചു മീര ജാസ്മിൻ

നെടുമങ്ങാട് പുളിഞ്ചി സ്വദേശികളായ ഷഫീഖ്, ഫാത്തിമ, ഉമറുള്‍ ഫാറൂക്ക്, ആയിഷ, സുനൈന, ഹാജിയ, ഇര്‍ഫാന്‍, ഷാനിമ, ഐറൂസ് (6), നസ്രിയ എന്നിവരാണ് മങ്കയത്ത് എത്തിയത്. ഇക്കോ ടൂറിസത്തിലേക്ക് പോകാന്‍ അനുമതി ലഭിക്കാത്തതിനാല്‍ ചെക്‌പോസ്റ്റില്‍നിന്ന് കുറച്ചു മാറി വാഴത്തോപ്പ് എന്ന സ്ഥലത്ത് സംഘം കുളിക്കാനിറങ്ങി. ഈ സമയത്ത് പ്രദേശത്ത് മഴ ഇല്ലായിരുന്നു. അപ്രതീക്ഷിതമായി വന്ന മലവെള്ളപ്പാച്ചിലില്‍ എല്ലാവരും ഒഴുകിപ്പോകുകയായിരുന്നു.

ആറ്റിലൂടെ ഒരു കുട്ടി ഒഴുകി വരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ആറിന്റെ പലയിടങ്ങളിലായി തങ്ങിക്കിടന്ന മറ്റ് ഏഴു പേരെയും നാട്ടുകാര്‍ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചു. ഷാനിമയെയും നസ്രിയയെയും രക്ഷിക്കാനായില്ല. ഏറെ തിരച്ചിലുകള്‍ക്കുശേഷം നസ്രിയയെ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഷാനിമയ്ക്കായി തിരച്ചില്‍ തുടരുന്നു. ഇവരുടെ ബന്ധുവായ ഐറൂസ് (6) മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റ് ഏഴുപേര്‍ പാലോട് ഗവ. ആശുപത്രിയിലുമാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button