KeralaMollywoodLatest NewsNewsEntertainment

ആദ്യം ടെെം പാസ് പോലെ നീ മദ്യം കുടിക്കും, അന്ന് ലോഹിതദാസ് നൽകിയ ഉപദേശത്തെക്കുറിച്ചു മീര ജാസ്മിൻ

നിനക്ക് ചിലപ്പോള്‍ അവര്‍ ഡ്രിങ്ക്സ് എല്ലാം ഓഫര്‍ ചെയ്യും

ലോഹിതദാസ് മലയാള സിനിമയ്ക്ക് സമ്മാനിച്ച നായികയാണ് മീര ജാസ്മിൻ. തന്റെ പ്രിയ ഗുരുനാഥനായ ലോഹിതദാസ് ഒരിക്കൽ തനിക്ക് നൽകിയ ഉപദേശത്തെക്കുറി ച്ചു തുറന്നു പറയുകയാണ് മീര.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘ഞാന്‍ അഭിമാനത്തോടെ പറയും ലോഹി അങ്കിള്‍ എന്റെ ​ഗോഡ്ഫാദറാണെന്ന്. അദ്ദേഹം വഴി സിനിമയിലെത്തിയതാണ് ദൈവം എനിക്ക് വെച്ച നല്ല വിധി. നല്ലൊരു വ്യക്തി ആയിരുന്നു അദ്ദേഹം. ഓരോരുത്തര്‍ പറയുമായിരുന്നു, വലിയൊരു ​ഗോഡ് ഫാദര്‍, എന്തു പറഞ്ഞാലും ലോഹി അങ്കിളെന്ന്’

read also: ആരോഗ്യകരമായ ജീവിതശൈലിക്ക് എന്തുകൊണ്ട് വീട്ടിൽ പാകം ചെയ്ത ഭക്ഷണം അനുയോജ്യമാകുന്നു: മനസിലാക്കാം

‘അതെ, എന്തു പറഞ്ഞാലും ലോഹി അങ്കിളെന്ന് പറയും. ഇന്നും ഞാനങ്ങനെയേ പറയാറുള്ളൂ. എനിക്കെന്തെങ്കിലും നല്ല കാര്യങ്ങള്‍ വന്നാല്‍ ഞാന്‍ അദ്ദേഹത്തെ ഓര്‍ക്കും. ഇങ്ങനെയൊരു ​ഗുരുവും ശിഷ്യയുമുണ്ടോയെന്ന് പലരും കളിയാക്കുമായിരുന്നു. അതെ ഇങ്ങനെയും ഒരു ​ഗുരുവും ശിഷ്യയുമുണ്ട്’

‘സിനിമയിലെത്തുന്ന പെണ്‍കുട്ടികള്‍ക്ക് അപകട സാധ്യതകളുണ്ട്. പല സാഹചര്യങ്ങളിലും ഞാന്‍ പെട്ടിട്ടുണ്ട്. അവിടെ എനിക്ക് ശക്തി പകര്‍ന്ന് തന്നത് അങ്കിളാണ്. എന്റെയടുത്ത് അങ്കിള്‍ പറഞ്ഞിട്ടുണ്ട് സിനിമയില്‍ വരും പെട്ടന്ന് പ്രശസ്തി കിട്ടും. നീ പല പല ഭാഷകളില്‍ അഭിനയിക്കും. വലിയ മനുഷ്യന്‍മാരുടെ കൂടെ അഭിനയിക്കും’

‘നിനക്ക് ചിലപ്പോള്‍ അവര്‍ ഡ്രിങ്ക്സ് എല്ലാം ഓഫര്‍ ചെയ്യും. നീ ഒരിക്കലും മദ്യത്തിനോ അങ്ങനെയൊരു കാര്യത്തിനോ അടിമ ആവാന്‍ പാടില്ല. ആദ്യം ടെെം പാസ് പോലെ നീ മദ്യം കുടിക്കും. വലിയ ആളുകളല്ലേ എന്ന് കരുതി കമ്പനി കൊടുക്കും’

‘പക്ഷേ നാളെ നിനക്ക് വീക്ക് ആയ സമയം വരുമ്പോള്‍ നീ ആശ്രയിക്കാന്‍ പോവുന്നത് മദ്യത്തെ ആയിരിക്കും. അങ്ങനെ ജീവിതം നശിച്ച പല നടിമാരുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഇങ്ങനെ പറഞ്ഞു തന്ന ആള്‍ ദൈവം ആണ്.’

 

shortlink

Related Articles

Post Your Comments

Related Articles


Back to top button