MalappuramNattuvarthaLatest NewsKeralaNews

ക്വാ​റി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ത്ഥിക്ക് ദാരുണാന്ത്യം

കു​ട്ട​ശേ​രി സ്വ​ദേ​ശി കോ​ഴി​ക്കോ​ട​ൻ അ​ബ്ദു​ൾ അ​സീ​സി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് ഇ​ഹ്സാ​നാ​ണ് (19) മ​രി​ച്ച​ത്

മ​ഞ്ചേ​രി: ക്വാ​റി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ത്ഥി മു​ങ്ങി മ​രി​ച്ചു. കു​ട്ട​ശേ​രി സ്വ​ദേ​ശി കോ​ഴി​ക്കോ​ട​ൻ അ​ബ്ദു​ൾ അ​സീ​സി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് ഇ​ഹ്സാ​നാ​ണ് (19) മ​രി​ച്ച​ത്.

എ​ള​ങ്കൂ​ർ വാ​രി​യം​പ​റമ്പ് ഇ​ന്ന​ലെ വൈ​കി​ട്ട് അ​ഞ്ച​ര​യോ​ടെ​യാ​ണ് സം​ഭ​വം. എ​ള​ങ്കൂ​ർ പി​എം​എ​സ്എം ദ​അ്വ കോ​ള​ജി​ലെ ബി​രു​ദ​വി​ദ്യാ​ർ​ത്ഥി​യാ​ണ്. പ​ഠ​നം ന​ട​ത്തു​ന്ന സ്ഥാ​പ​ന​ത്തി​ൽ നി​ന്നു 300 മീ​റ്റ​ർ അ​ക​ലെ​യു​ള്ള ക്വാ​റി​യി​ലേ​ക്ക് സ​ഹ​പാ​ഠി​ക​ളാ​യ ര​ണ്ടു വി​ദ്യാ​ർ​​ത്ഥി​ക​ളോ​ടൊ​പ്പം കു​ളി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു. ക്വാ​റി​യി​ൽ 50 അ​ടി​യോ​ളം താ​ഴ്ച​യി​ൽ വെ​ള്ള​മു​ണ്ട്.

Read Also : മുഷ്‌ഫീഖുര്‍ റഹീം രാജ്യാന്തര ടി20യില്‍ നിന്ന് വിരമിച്ചു

വി​ദ്യാ​ർ​​ത്ഥി​ക​ൾ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന്, അ​ഗ്നി​ര​ക്ഷാസേ​ന​യും മു​ങ്ങ​ൽ വി​ദ​ഗ്ധ​രും സി​വി​ൽ ഡി​ഫ​ൻ​സ്, ട്രോ​മാ​കെ​യ​ർ പ്ര​വ​ർ​ത്ത​ക​രും നാ​ട്ടു​കാ​രും ചേ​ർ​ന്നു ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ രാ​ത്രി എ​ട്ടോ​ടെ​യാ​ണ് മൃ​ത​ദേ​ഹം ല​ഭി​ച്ച​ത്. മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. മാ​താ​വ് : റ​സി​യ. സ​ഹോ​ദ​ര​ങ്ങ​ൾ: റ​മീ​സ, ഫാ​ത്തി​മ അ​ഹ്സ​ന, ഫാ​ത്തി​മ ജ​ൽ​വ.

shortlink

Related Articles

Post Your Comments

Related Articles


Back to top button