IdukkiKeralaNattuvarthaLatest NewsNews

കാ​ട്ടാ​ന​യെ കണ്ട് പേടിച്ചോടി : ര​ണ്ടു പ്ല​സ്ടു വി​ദ്യാർ​ത്ഥിക​ൾ​ക്ക് പ​രി​ക്ക്

301 കോ​ള​നി​യി​ലെ താ​മ​സ​ക്കാ​രാ​യ സു​ന്ദ​രേ​ശ​ന്‍റെ മ​ക​ൻ വി​ഷ്ണു, ച​ന്ദ്ര​ന്‍റെ മ​ക​ൻ ന​ന്ദു എ​ന്നി​വ​രാ​ണ് റോ​ഡി​ൽ നി​ന്നി​രു​ന്ന കാ​ട്ടാ​ന​യെ​ കണ്ട് ഭ​യ​ന്ന് ഓ​ടി​യ​ത്

രാ​ജ​കു​മാ​രി: കാ​ട്ടാ​ന​യെ ​ക​ണ്ടു ഭ​യ​ന്നോ​ടി​യ ര​ണ്ടു പ്ല​സ്ടു വി​ദ്യാർ​ത്ഥിക​ൾ​ക്ക് പ​രി​ക്ക്. 301 കോ​ള​നി​യി​ലെ താ​മ​സ​ക്കാ​രാ​യ സു​ന്ദ​രേ​ശ​ന്‍റെ മ​ക​ൻ വി​ഷ്ണു, ച​ന്ദ്ര​ന്‍റെ മ​ക​ൻ ന​ന്ദു എ​ന്നി​വ​രാ​ണ് റോ​ഡി​ൽ നി​ന്നി​രു​ന്ന കാ​ട്ടാ​ന​യെ​ കണ്ട് ഭ​യ​ന്ന് ഓ​ടി​യ​ത്.

ചി​ന്ന​ക്ക​നാ​ൽ 301 കോ​ള​നി​യി​ൽ ആണ് സംഭവം. രാ​വി​ലെ എ​ട്ട​ര​യോ​ടെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി സ്കൂ​ളി​ലേ​ക്ക് പോ​കാ​ൻ ചി​ന്ന​ക്ക​നാ​ലി​ലേ​ക്കു ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്നു കു​ട്ടി​ക​ൾ.

Read Also : ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ചില ആഹാരങ്ങൾ!

കാട്ടാനയെ കണ്ട് ഭയന്ന് റോ​ഡ​രി​കി​ലെ മു​ള്ളു​വേ​ലി​ക്കി​ട​യി​ലൂ​ടെ ക​ട​ന്ന് കാ​ട്ടി​ലൂ​ടെ ഇ​വ​ർ ഓ​ടി. ഓ​ട്ട​ത്തി​നി​ട​യി​ൽ മ​ര​ക്കു​റ്റി​യി​ൽ​ത്ത​ട്ടി വീ​ണ വി​ഷ്ണു മ​റ്റൊ​രു മ​ര​ത്തി​ലേ​ക്ക് നെ​ഞ്ചി​ടി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു. നെ​ഞ്ചി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റ വി​ഷ്ണു ഉ​ട​ൻ ബോ​ധ​ര​ഹി​ത​നാ​യി. കു​ട്ടി​ക​ളു​ടെ നി​ല​വി​ളി​കേ​ട്ട് ഓ​ടി​യെ​ത്തി​യ അ​യ​ൽ​വാ​സി​ക​ൾ വി​ഷ്ണു​വി​നെ ഉ​ട​ൻ സൂ​ര്യ​നെ​ല്ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

മു​റി​വാ​ല​ൻ കൊ​മ്പ​ൻ എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന ഒ​റ്റ​യാ​നെ ക​ണ്ടാ​ണ് വി​ദ്യാ​ർ​ത്ഥി​ക​ൾ ഭ​യ​ന്ന് ഓ​ടി​യ​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button