Latest NewsNewsInternational

കാനഡയില്‍ വന്‍ ആക്രമണം: 10 പേരെ കുത്തിക്കൊലപ്പെടുത്തി

ഫുട്‌ബോള്‍ ടിക്കറ്റ് വില്‍പ്പനയെ ചൊല്ലി തര്‍ക്കം: 10 പേര്‍ കൊല്ലപ്പെട്ടു

ഒട്ടാവ : ദക്ഷിണ കാനഡയില്‍ വന്‍ ആക്രമണം. 10 പേര്‍ കൊല്ലപ്പെട്ടു. സസ്‌ക്വാചാന്‍ പ്രവിശ്യയിലാണ് സംഭവം. ഫുട്ബോള്‍ ടിക്കറ്റ് വില്‍പ്പനയെ ചൊല്ലിയുളള തര്‍ക്കമാണ് കൊലപാതകത്തില്‍ എത്തിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.

Read Also; വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്നു : ര​ണ്ട് പ്ര​തി​കൾ പിടിയിൽ

വെല്‍ഡണ്‍ നഗരത്തിനടുത്ത് വിവിധ ഇടങ്ങളില്‍ വെച്ചാണ് ആക്രമണം നടന്നത് എന്ന് പോലീസ് കമ്മീഷണര്‍ പറഞ്ഞു. ആക്രമണത്തില്‍ 15 ല്‍ അധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് നിഗമനം. ഇവരെ ആശുപത്രിയില്‍ എത്തിച്ചു. ചിലരെ ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തിയത്. മറ്റ് ചിലരെ വെറുതെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു എന്നാണ് വിവരം.

രണ്ട് പേരാണ് ഇതിന് പിന്നിലെന്ന് പോലീസ് സംശിക്കുന്നു. ഇവര്‍ക്ക് വേണ്ടിയുളള അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. പ്രതികളുടെ ഫോട്ടോയും പുറത്തുവിട്ടിട്ടുണ്ട്. ഡാമിയന്‍ സാന്‍ഡേഴ്സണ്‍, മൈല്‍സ് സാന്‍ഡേഴ്സണ്‍ എന്നിവര്‍ക്ക് വേണ്ടിയാണ് തിരച്ചില്‍. സസ്‌ക്വാചാനില്‍ വെച്ചാണ് അക്രമികളെ അവസാനമായ കണ്ടത് എന്നും ആളുകള്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button