Latest NewsNewsLife StyleHealth & Fitness

ദിവസവും ഒരേ ഭക്ഷണം മാത്രം കഴിക്കുന്നത് അത്ര നല്ലതല്ല : കാരണമറിയാം

ദിവസവും ഒരേ ഭക്ഷണം മാത്രം കഴിക്കുന്നവരാണോ നിങ്ങൾ. എന്നാല്‍, അങ്ങനെ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമല്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. കാരണം മറ്റൊന്നുമല്ല, വിവിധയിനം മാക്രോ-മൈക്രോ ന്യൂട്രിയന്റുകൾ ശരീരത്തിനാവശ്യമാണ്. അതുകൊണ്ട്, പലതരം ഭക്ഷണങ്ങള്‍ കഴിക്കണം. പ്രത്യേകിച്ച് പഴങ്ങളും പച്ചക്കറികളും പല നിറത്തിലുളളത് കഴിക്കണമെന്നാണ് പോഷകാഹാര വിദഗ്ധരുടെ നിര്‍ദ്ദേശം.

വ്യത്യസ്തയിനം ഭക്ഷണങ്ങളിൽ നിന്നുള്ള പോഷകങ്ങൾ രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കുമെന്ന് ബ്രിട്ടീഷ് ജേണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ഇത് അണുബാധകളെ ചെറുക്കാനും സഹായിക്കുന്നു.

Read Also : റെയിൽവേ ട്രാക്കിൽ ഇൻസ്റ്റാഗ്രാം റീൽസ്: പാഞ്ഞ് വന്ന ട്രെയിൻ തട്ടി, കൗമാരക്കാരൻ ഗുരുതരാവസ്ഥയിൽ

അതുപോലെ തന്നെ, ദഹനം നല്ല രീതിയില്‍ നടക്കാന്‍ വ്യത്യസ്തയിനം ഭക്ഷണങ്ങൾ കഴിക്കണം. പഴങ്ങളും പച്ചക്കറികളും കഴിക്കുക വഴി നാരുകളും പ്രീബയോട്ടിക്കുകളും ലഭിക്കുകയും ഉദരത്തിന്റെ ആരോഗ്യത്തിന് അത് സഹായിക്കുകയും ചെയ്യും. വ്യത്യസ്തയിനം ഭക്ഷണം ശരീര ഭാരം കൂടാതിരിക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button