Latest NewsNewsLife StyleHealth & Fitness

വായ്നാറ്റത്തിന് പിന്നിലെ കാരണങ്ങളറിയാം

മിക്കവരെയും അലട്ടുന്ന പ്രശ്‌നമാണ് വായ്നാറ്റം. എന്നാല്‍, ആ വായ്‌നാറ്റത്തിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്ന് പലര്‍ക്കും അറിവുണ്ടാകില്ല. വായ്നാറ്റം മനുഷ്യന്റെ ആത്മവിശ്വാസം പോലും തകര്‍ക്കാം. പല കാരണങ്ങള്‍ കൊണ്ടും വായ്‌നാറ്റം ഉണ്ടാകാം. പല തരത്തിലുമുള്ള മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടും വായ്‌നാറ്റം മാറുന്നില്ലെങ്കില്‍ ഒരു ഡോക്ടറെ സമീപിക്കണം. വായ്‌നാറ്റത്തിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

വായയുടെ ശുചിത്വം..

ഭക്ഷണശീലം മാത്രമല്ല, വായ്നാറ്റത്തിന് കാരണമാകുന്നത്. ശുചിത്വവും വായ്നാറ്റവും തമ്മിലും ബന്ധമുണ്ട്. വൃത്തിയാക്കുന്നതിലെ അപാകത, വായ ഡ്രൈ ആകുക, വായ, മൂക്ക്, തൊണ്ട എന്നിവിടങ്ങിലെ അണുബാധ, ചില മരുന്നുകളുടെ ഉപയോഗം, പുകവലി, മുറുക്ക് എന്നിവ വായുടെ ശുചിത്വത്തെ കേടാക്കുന്ന സംഗതികളാണ്.

സൈനസ് പ്രശ്‌നം…

സൈനസ് അണുബാധ ഉള്ളവരില്‍ വായ്നാറ്റം സാധാരണമാണ്. രോഗമാണ് ഇവിടെ വില്ലനാകുന്നത്.

ദഹനപ്രശ്‌നങ്ങള്‍…

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് വായ്നാറ്റം ഉണ്ടാകാം. ആഹാരം കഴിച്ചു കഴിഞ്ഞ് തികട്ടി വരുന്ന ബുദ്ധിമുട്ട് ഉള്ളവരുണ്ട്. Gastroesophageal reflux disease (GERD) എന്നാണ് ഇതിനു പറയുന്നത്.

രാത്രിയില്‍ പല്ല് തേച്ചില്ലെങ്കില്‍…

രാത്രിയില്‍ പല്ല് തേയ്ക്കാതിരിക്കുന്നത് വായ്നാറ്റത്തിന് കാരണമാകും. മാത്രമല്ല, രാത്രിയില്‍ പല്ല് തേച്ചില്ലെങ്കില്‍ മോണരോഗങ്ങള്‍ ഉണ്ടാകാം. അത് കൂടാതെ, അണുക്കള്‍ പറ്റിപിടിച്ചിരുന്നാല്‍ പല്ല് പെട്ടെന്ന് പൊട്ടാനും അണുക്കള്‍ ഉണ്ടാകാനും സാധ്യത ഏറെയാണ്.

Read Also : നി​യ​ന്ത്ര​ണം​വി​ട്ട കാ​റി​ടി​ച്ച് കാ​ൽ​ന​ട യാത്രക്കാരന് ദാരുണാന്ത്യം

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…

1. ഉള്ളി, വെളുത്തുള്ളി, മസാലയടങ്ങിയ ഭക്ഷണം, ചില മധുരമടങ്ങിയ ഭക്ഷണം എന്നിവയും വായ്നാറ്റമുണ്ടാക്കിയേക്കും. അതിനാല്‍, കഴിവതും ഇത്തരത്തിലുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക.

2. പഴങ്ങള്‍ എന്തെങ്കിലും രാവിലെ ഭക്ഷണത്തിന്റെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ആപ്പിളാണ് വായ്നാറ്റം അകറ്റാന്‍ ഏറ്റവുമധികം സഹായിക്കുന്ന ഫ്രൂട്ട്. യോഗര്‍ട്ട് കഴിക്കുന്നതും വായ്നാറ്റത്തെ അകറ്റാന്‍ സഹായകമാണ്.

3. വായ്നാറ്റമുള്ളവര്‍ എപ്പോഴും വായ ഉണങ്ങിപ്പോകാതെ സൂക്ഷിക്കണം. ഇതാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ഇതിനായി ഇടയ്ക്കിടെ വെള്ളം കുടിക്കാം. ഒപ്പം മദ്യപാനം, പുകയില ഉപയോഗം എന്നീ ശീലങ്ങള്‍ മാറ്റിവയ്ക്കണം. ഇവ വായ്ക്കകത്തെ ജലാംശം ഇല്ലാതാകാന്‍ ഇടയാക്കും.

4. വായ്നാറ്റമുള്ളവര്‍ രാവിലെ ബ്രഷ് ചെയ്യുമ്പോള്‍ പല്ല് വൃത്തിയാക്കുന്നതോടൊപ്പം തന്നെ നാക്കും ബ്രഷ് ചെയ്ത് വൃത്തിയാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഇത് യഥാര്‍ത്ഥത്തില്‍ എല്ലാവരും കരുതേണ്ട കാര്യമാണ്. എങ്കിലും വായ്നാറ്റമുള്ളവരാണെങ്കില്‍ ഇക്കാര്യം നിര്‍ബന്ധമായും ശ്രദ്ധിക്കുക.

5. ച്യൂയിംങ്ഗം ചവയ്ക്കുന്നതും എന്തെങ്കിലും മധുരം ഇടയ്ക്ക് കഴിക്കുന്നതുമെല്ലാം വായ്നാറ്റം അകറ്റാന്‍ സഹായിക്കും. ച്യൂയിംങ്ഗം ആണെങ്കില്‍ ‘ഷുഗര്‍ ഫ്രീ’ ആയത് തെരഞ്ഞെടുക്കുന്നതായിരിക്കും ഉചിതം. ഇത് വായ്ക്കകത്ത് എപ്പോഴും ഉമിനീരിന്റെ സാന്നിധ്യം ഉറപ്പുവരുത്തും. അതിലൂടെ വായ്നാറ്റം അകറ്റിനിര്‍ത്താനാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button