Latest NewsKeralaCinemaMollywoodNewsEntertainment

‘ഭീമനെ കേന്ദ്ര കഥാപാത്രമാക്കി ഒരു കഥയുടെ വൺലൈൻ ചെയ്തുവെച്ചിട്ടുണ്ട്, സിജുവിനെ വെച്ച് ആ സിനിമയുമായി മുന്നോട്ടുപോകും’

കൊച്ചി: സിജു വിൽസണെ കേന്ദ്ര കഥാപാത്രമാക്കി വിനയൻ സംവിധാനം ചെയ്യുന്ന ‘പത്തൊമ്പതാം നൂറ്റാണ്ട്’ റിലീസിന് ഒരുങ്ങുകയാണ്. സെപ്റ്റംബർ എട്ട് തിരുവോണ ദിനത്തിലാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. സാമൂഹിക പരിഷ്‌കർത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതമാണ് സിനിമയുടെ പ്രമേയം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസ് ആയാണ് ചിത്രം എത്തുക.

ഇപ്പോളിതാ, ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിനയൻ പറ‍ഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. മോഹൻലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യുന്നുണ്ടന്നും അതിനുള്ള കഥ ആലോചനയിലാണെന്നുമാണ് അദ്ദേഹം പറയുന്നത്.

വിനയന്റെ വാക്കുകൾ ഇങ്ങനെ;

നിങ്ങളുടെ ആത്മവിശ്വാസം നശിപ്പിക്കുന്ന മൂന്ന് ശീലങ്ങൾ ഇവയാണ്

മോഹൻലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യുന്നുണ്ട്, അതിനുള്ള കഥ ആലോചനയിലാണ്. എന്നാൽ, അതിന് മുമ്പ് മറ്റൊരു വലിയ സിനിമ ചെയ്തേയ്ക്കും. മഹാഭാരതത്തിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള കഥാപാത്രമാണ് ഭീമൻ. ഭീമനെ കേന്ദ്ര കഥാപാത്രമാക്കി ഒരു കഥയുടെ വൺലൈൻ ചെയ്തുവെച്ചിട്ടുണ്ട്. എംടി സാർ ഭീമന് കൊടുത്ത വിഷ്വൽ നമ്മുടെയൊക്കെ മുന്നിലുണ്ട്.

അത് പോലെയല്ല എന്റെ മനസ്സിലെ ഭീമൻ. ‘പത്തൊമ്പതാം നൂറ്റാണ്ടി’ലെ സിജുവിനെ വേറെ തലത്തിൽ പ്രേക്ഷകർ സ്വീകരിച്ചാൽ, സിജുവിനെ വെച്ച് ആ സിനിമയുമായി മുന്നോട്ടു പോകും. വലിയ രീതിയൽ ചെയ്യുന്ന ആ സിനിമയിൽ മലയാളത്തിൽ നിന്ന് സിജു മാത്രമാകും ഉണ്ടാകുക. ഇതര ഭാഷകളിൽ നിന്നുള്ളവരാകും മറ്റ് അഭിനേതാക്കൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button