KeralaLatest NewsNews

പേവിഷബാധക്കെതിരെയുള്ള വാക്സിന്റെ ഗുണനിലവാര പരിശോധന: കേന്ദ്രമന്ത്രിയ്ക്ക് കത്തയച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരം: പേവിഷബാധക്കെതിരേയുള്ള വാക്സിന്റെ ഗുണനിലവാരം വീണ്ടും പരിശോധിക്കാൻ നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോർജ് കേന്ദ്ര ആരോഗ്യമന്ത്രിയ്ക്ക് കത്തയച്ചു. വാക്സിൻ എടുത്തിട്ടും 5 പേർ പേവിഷബാധ മൂലം മരിച്ചത് പൊതുസമൂഹത്തിൽ ആശങ്കയുളവാക്കിയ പശ്ചാത്തലത്തിലാണ് കത്തയച്ചത്.

Read Also: ആയിരത്തിലധികം കോടി രൂപയുടെ മാരക മയക്കുമരുന്നുമായി രണ്ട് അഫ്ഗാന്‍ പൗരന്മാര്‍ പിടിയില്‍

കേന്ദ്ര ഡ്രഗ്സ് ആന്റ് കോസ്മെറ്റിക്സ് ആക്റ്റ് പ്രകാരം വാക്സിന്റെ ഗുണനിലവാരം ഉറപ്പ് വരുത്തി സർട്ടിഫിക്കറ്റ് നൽകുന്നത് കേന്ദ്ര ഡ്രഗ്സ് ലബോറട്ടറിയാണ്. കേന്ദ്ര ഡ്രഗ്സ് ലബോറട്ടറിൽ പരിശോധിച്ച് ഗുണനിലവാര സർട്ടിഫിക്കറ്റ് ലഭ്യമായ വാക്സിനും സെറവുമാണ് നായകളിൽ നിന്നുള്ള കടിയേറ്റ് മരണമടഞ്ഞ 5 പേർക്കും നൽകിയത്. ഇതിന്റെ സർട്ടിഫിക്കറ്റും ബാച്ച് നമ്പരും കെ.എം.എസ്.സി.എൽ. ലഭ്യമാക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

കെ.എം.എസ്.സി.എൽ-നോട് വീണ്ടും വാക്സിൻ പരിശോധനയ്ക്ക് അയക്കാൻ സംസ്ഥാന ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. പൊതുജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് പരിശോധന വേഗത്തിലാക്കാൻ നിർദേശം നൽകണമെന്നും കത്തിലൂടെ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനം രൂപീകരിച്ച വിദഗ്ധ സമിതി വാക്സിനെടുത്തവരിൽ ആന്റിബോഡിയുടെ സാന്നിധ്യം പരിശോധിച്ച് ഫലപ്രദമാണോയെന്നത് ഉറപ്പാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.

Read Also: ഒക്ടോബർ മുതൽ ക്രൂഡോയിൽ ഉൽപ്പാദനം കുറച്ചേക്കും, നിർണായക അറിയിപ്പുമായി ഒപെക് പ്ലസ് രാജ്യങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button