NewsFood & Cookery

കൂൺ അമിതമായി കഴിക്കരുത്, കാരണം ഇതാണ്

ചിലരിൽ കൂൺ കഴിച്ചാൽ ദഹന സംബന്ധമായ പ്രശ്നങ്ങൾ അനുഭവപ്പെടാറുണ്ട്

ശരീരഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർ പലപ്പോഴും ഡയറ്റിൽ ഉൾപ്പെടുത്തുന്ന ഭക്ഷണങ്ങളിൽ ഒന്നാണ് കൂൺ. കലോറിയുടെ അളവ് വളരെ കുറവായതിനാൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. നാരുകൾ, പ്രോട്ടീൻ, ആന്റി ഓക്സിഡന്റുകൾ എന്നിവയും കൂണിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ, അമിത അളവിൽ കൂൺ കഴിക്കുന്നത് പലപ്പോഴും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. കൂണിന്റെ പാർശ്വഫലങ്ങളെ കുറിച്ച് പരിചയപ്പെടാം.

ചിലരിൽ കൂൺ കഴിച്ചാൽ ദഹന സംബന്ധമായ പ്രശ്നങ്ങൾ അനുഭവപ്പെടാറുണ്ട്. ഏറ്റവും സാധാരണയായ പാർശ്വഫലങ്ങളാണ് വയറിളക്കം, ഓക്കാനം, ഛർദ്ദി എന്നിവ. ഈ ലക്ഷണങ്ങൾ അമിതമായാൽ ഡോക്ടറെ സമീപിക്കണം.

Also Read: മോഷണം : രണ്ടുപേർ പൊലീസ് പിടിയിൽ

അടുത്ത പാർശ്വഫലമാണ് അലർജി. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ കൂൺ മികച്ചതാണെങ്കിലും ചില സന്ദർഭങ്ങളിൽ ചർമ്മ അലർജിക്ക് കാരണമാകാറുണ്ട്. ചിലരിൽ കൂൺ കഴിച്ചാൽ മൂക്കിൽ നിന്ന് രക്തസ്രാവവും ഉണ്ടാകാറുണ്ട്. കൂടാതെ, അമിത അളവിൽ കൂൺ കഴിച്ചാൽ ഉൽക്കണ്ഠ ഉണ്ടാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button