NewsBusiness

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി കൂടിക്കാഴ്ച നടത്തി അദാനി, പുതിയ മാറ്റങ്ങൾ ഇങ്ങനെ

ജാർഖണ്ഡ് രാജ്യത്തെ ഏറ്റവും വലിയ കൽക്കരി ഖനന മേഖലകളിൽ ഒന്നാണ്

ബംഗ്ലാദേശിലേക്ക് വൈദ്യുതി കയറ്റുമതി ചെയ്യാനൊരുങ്ങി ഗൗതം അദാനി. ഇതിന്റെ ഭാഗമായി, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി ഗൗതം അദാനി കൂടിക്കാഴ്ച നടത്തി. വൈദ്യുതി കയറ്റുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് അദാനി പവർ ലിമിറ്റഡ് ജാർഖണ്ഡിൽ 1.6 ജിഗാവാട്ട് സൗകര്യവും ഒരു ട്രാൻസ്മിഷൻ ലൈനും കമ്മീഷൻ ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. ഡിസംബർ 16- നകമാണ് കമ്മീഷൻ ചെയ്യുന്നത്.

വൈദ്യുതി കയറ്റുമതി ചെയ്യുന്നതോടെ, ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ ഊർജ്ജ ക്ഷാമം പരിഹരിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. റഷ്യ- യുക്രൈൻ യുദ്ധ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിപണിയിൽ ഗ്യാസ്, കൽക്കരി എന്നിവയുടെ വില കുതിച്ചുയർന്നിരുന്നു. ഇതിന്റെ ഫലമായി ബംഗ്ലാദേശിൽ കടുത്ത ഊർജ്ജ ക്ഷാമമാണ് നേരിട്ടത്. ഇതിനെ തുടർന്നാണ് വൈദ്യുതി ക്ഷാമം പരിഹരിക്കാൻ അദാനി ഗ്രൂപ്പ് രംഗത്തെത്തിയത്.

Also Read: ബംഗളൂരു മുഴുവൻ വെള്ളത്തിലല്ല! ചിത്രങ്ങൾ പങ്കുവെച്ച് നെറ്റിസൺസ്

ജാർഖണ്ഡ് രാജ്യത്തെ ഏറ്റവും വലിയ കൽക്കരി ഖനന മേഖലകളിൽ ഒന്നാണ്. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ഇന്ധനമാണ് പ്ലാന്റിന്റെ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button