ThiruvananthapuramKeralaNattuvarthaLatest NewsNews

വയോധിക ദ​മ്പതി​ക​ളെ ക​ത്തി​കൊ​ണ്ട് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം : പ്രതികൾ പൊലീസ് പിടിയിൽ

ത​ച്ചോ​ട്ടു​കാ​വ് പി​ടാ​രം മി​ഥു​ല വീ​ട്ടി​ൽ രാ​കേ​ഷ് (47), വി​ള​വൂ​ർ​ക്ക​ൽ ഈ​ഴ​ക്കോ​ട് കു​റ​കോ​ണ​ത്ത് കി​ഴ​ക്കും​ക​ര വീ​ട്ടി​ൽ രാ​ജേ​ഷ് (38) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്

വി​ള​പ്പി​ൽ​ശാ​ല: വീ​ട്ടി​ൽ ക​യ​റി വയോധിക ദ​മ്പതി​ക​ളെ ക​ത്തി​കൊ​ണ്ട് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​കൾ അറസ്റ്റിൽ. ത​ച്ചോ​ട്ടു​കാ​വ് പി​ടാ​രം മി​ഥു​ല വീ​ട്ടി​ൽ രാ​കേ​ഷ് (47), വി​ള​വൂ​ർ​ക്ക​ൽ ഈ​ഴ​ക്കോ​ട് കു​റ​കോ​ണ​ത്ത് കി​ഴ​ക്കും​ക​ര വീ​ട്ടി​ൽ രാ​ജേ​ഷ് (38) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

മു​ക്കം​പാ​ല​മൂ​ട് കൈ​ത​ക്കു​ഴി മ​ട​ത്ത​റ പു​ത്ത​ൻ​വീ​ട്ടി​ൽ ശ​ശി​ധ​ര​നെ​യും ഭാ​ര്യ ഇ​ന്ദി​ര​യെ​യു​മാ​ണ് ഇവർ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. ഭൂ​മി വി​ൽ​പ​ന സം​ബ​ന്ധി​ച്ച ത​ർ​ക്ക​മാ​ണ് വീ​ട് ക​യ​റി​യു​ള്ള ആ​ക്ര​മ​ണ​ത്തി​ലും ക​ത്തി​ക്കു​ത്തി​ലും ക​ലാ​ശി​ച്ച​ത്. ഭൂ​മി വാ​ങ്ങു​ന്ന​തി​നാ​യി വൃ​ദ്ധ ദമ്പ​തി​ക​ളു​മാ​യി ക​രാ​റു​ണ്ടാ​ക്കു​ക​യും പി​ന്നീ​ട് ഭൂ​മി​യു​ടെ വി​ല കു​റ​യ്ക്കാ​നാ​യി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​തി​നു ശേ​ഷം പ്ര​തി​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Read Also : സംസ്ഥാനത്തെ ക്ഷീര കർഷകർക്ക് ഇൻസെന്റീവ് വിതരണം ചെയ്തു

സം​ഭ​വ​ത്തി​ൽ, ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ദമ്പ​തി​ക​ൾ മെ​ഡി​ക്ക​ൽ കോ​ള​ജ് ഐ​സി​യു​വി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​ന്ദി​ര​യു​ടെ വ​യ​റ്റി​ലും നെ​ഞ്ചി​ലും ക​ഴു​ത്തി​ലും നി​ര​വ​ധി കു​ത്തേ​റ്റി​രു​ന്നു.

സം​ഭ​വ​ത്തി​നു ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ളെ വി​ള​പ്പി​ൽ​ശാ​ല പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​ൻ. സു​രേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ എ​സ്.​വി. ആ​ശി​ഷ്, ജെ. ​രാ​ജ​ൻ, എ​എ​സ്ഐ ആ​ന​ന്ദ​ക്കു​ട്ട​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ളെ കാ​ട്ടാ​ക്ക​ട ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റി​നു മുമ്പാ​കെ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button