Latest NewsKeralaNews

ഹയർ സെക്കൻഡറി സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ഹയർ സെക്കൻഡറി (വൊക്കേഷണൽ) ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. www.admission.dge.kerala.gov.in ലെ Higher Secondary (Vocational) Admission എന്ന പേജിലാണ് അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചത്.

Read Also: രണ്ട് ലക്ഷം രൂപ മിമിക്രി കലാകാരന്മാര്‍ക്ക് കൈമാറി സുരേഷ് ഗോപി: നന്ദി പറഞ്ഞ് കലാകാരന്മാര്‍

First Suppl.Allotment Results എന്ന ലിങ്കിൽ അപേക്ഷാ നമ്പരും ജനന തീയതിയും ടൈപ്പ് ചെയ്ത് അപേക്ഷകർക്ക് അലോട്ട്മെന്റ് വിവരങ്ങൾ മനസിലാക്കുന്നതിനും അലോട്ട്മെന്റ് സ്ലിപ് ഡൗൺലോഡ് ചെയ്യുന്നതിനും കഴിയും. ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിന്റെ അടിസ്ഥാനത്തിൽ സെപ്തംബർ 14 വൈകുന്നേരം 4 മണി വരെ സ്‌കൂളിൽ പ്രവേശനം നേടാവുന്നതാണ്.

അലോട്ട്മെന്റ് ലഭിച്ചിട്ടുള്ള വിദ്യാർത്ഥികൾക്ക് സ്ഥിര പ്രവേശനമാണ് ലഭിക്കുന്നത്. ഇവർക്ക് താത്ക്കാലിക പ്രവേശനം അനുവദനീയമല്ല. അലോട്ട്മെന്റ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർത്ഥികൾ സെപ്തംബർ 14 വൈകുന്നേരം 4 മണിക്ക് മുമ്പ് അലോട്ട്മെന്റ് ലഭിച്ച സ്‌കൂളിൽ സ്ഥിര പ്രവേശനം നേടാതിരുന്നാൽ അഡ്മിഷൻ നടപടികളിൽ നിന്നും പുറത്താകുന്നതാണ്.

Read Also: പൊതുസ്ഥലത്ത് നായ മാത്രം ജീവിച്ചാൽ പോരാ, മനുഷ്യൻ ജീവിച്ചിട്ട് മതി നായ ജീവിക്കുന്നത്: സോഷ്യൽ മീഡിയയിൽ ചർച്ചയായി കുറിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button