Latest NewsNewsIndia

സുരക്ഷാ ഉദ്യോഗസ്ഥൻ ചമഞ്ഞ് അമിത്ഷായ്‌ക്കൊപ്പം കയറി: ഒരാൾ അറസ്റ്റിൽ

മുംബൈ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കൊപ്പം സുരക്ഷാ ഉദ്യോഗസ്ഥൻ ചമഞ്ഞ് കയറിയ ഒരാൾ പിടിയിൽ. ഹേമന്ത് പവാർ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അതീവ സുരക്ഷയുള്ളിടങ്ങളിലടക്കം ഇയാൾ പ്രവേശിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ആന്ധ്രാപ്രദേശിലെ ഒരു എംപിയുടെ പേഴ്സണൽ സ്റ്റാഫാണ് പിടിയിലായതെന്നാണ് വിവരം.

Read Also: ‘സെമറ്റിക് മതങ്ങളെ തൊട്ടുകളിക്കാൻ ധൈര്യപ്പെടാത്ത അടിമത്വത്തിൻ്റെ പേരാണ് നവോത്ഥാനം’: സുരാജിനെതിരെ അഞ്‍ജു പാർവതി

ഇയാൾ ആഭ്യന്തരമന്ത്രാലയത്തിന്റെ ഐഡി കാർഡ് ധരിച്ചിരുന്നു. സുരക്ഷാ ക്രമീകരണങ്ങളുടെ മേൽനോട്ടക്കാരനെ പോലെയായിരുന്നു ഇയാൾ പെരുമാറിയിരുന്നത്. അതിനാൽ ആരും ഇയാളെ സംശയിച്ചിരുന്നില്ല. വലിയ സുരക്ഷാ വീഴ്ച്ചയാണ് ഉണ്ടായിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

Read Also: മൂന്ന് അടി ചോദിച്ച് വാമനൻ, കെട്ടിയിട്ട് തല്ലി മാവേലി: ഐതീഹ്യം തന്നെ മാറ്റിയെഴുതിയ ആനിമേഷൻ വീഡിയോ വൈറൽ

shortlink

Related Articles

Post Your Comments


Back to top button