KeralaCinemaMollywoodLatest NewsNewsEntertainment

‘സെമറ്റിക് മതങ്ങളെ തൊട്ടുകളിക്കാൻ ധൈര്യപ്പെടാത്ത അടിമത്വത്തിൻ്റെ പേരാണ് നവോത്ഥാനം’: സുരാജിനെതിരെ അഞ്‍ജു പാർവതി

ഒരു പരിപാടിക്കിടെ അവതാരകയുടെ കയ്യിൽ കെട്ടിയ ചരടിനെ അപമാനിച്ച നടന്‍ സുരാജ് വെഞ്ഞാറമൂടിനെതിരെ വിമർശനവുമായി രാഷ്ട്രീയ/സാമൂഹിക നിരീക്ഷക അഞ്‍ജു പാർവതി പ്രഭീഷ്. ചന്ദനം തൊടുന്നതും ജപിച്ച ചരടു കെട്ടുന്നതും ഒരാളുടെ സ്വകാര്യ വിശ്വാസങ്ങളുടെയും മതസ്വാതന്ത്ര്യത്തിന്റെയും ഭാഗമാണെന്ന് അറിയാതെയല്ല സ്വരാജ് അങ്ങനെ ചെയ്തതെന്ന് അഞ്‍ജു ഫേസ്‌ബുക്കിൽ കുറിച്ചു. പുരോഗമനാശയത്തിന്റെ പേരിലും കലയുടെ പേരിലും ഒരു മതവിഭാഗത്തെയും അവരുടെ വിശ്വാസങ്ങളെയും മാത്രം ലാക്കാക്കി വേണ്ടാതീനം കാട്ടുന്നവരുടെ ഒടുവിലത്തെ വിനോദമാണ് പൊതുവേദിയിലെ ഇത്തരം ചീപ്പ് നമ്പരുകളെന്ന് അഞ്‍ജു നിരീക്ഷിക്കുന്നു.

‘നന്നായി സാരിയൊക്കെ ഉടുത്ത് അത്യാവശ്യം ഗ്ലാമറൊക്കെ ഉണ്ട്, തെറ്റില്ലാതെ നില്‍ക്കുന്നു. കയ്യില്‍ അനാവശ്യമായി ചില ആലുകളില്‍ ഒക്കെ കെട്ടി വെച്ചതുപോലെ, ശരംകുത്തി ആലിന് മുന്നില്‍ച്ചെന്ന് നോക്കിയാല്‍ ഇതുപോലെ കെട്ടുകള്‍ കാണാം. അത് പോലെ കെട്ടിവെച്ചത് പോലെ നോക്ക്.. ഇതൊക്കെ വളരെ മോശം അല്ലേ’, എന്നായിരുന്നു സുരാജിന്റെ വിവാദ പരാമർശം.

സംഭവത്തെ കുറിച്ച് അഞ്‍ജു പാർവതി എഴുതിയത് ഇങ്ങനെ:

ഇടതു സാംസ്കാരിക നാറികൾക്ക് ഒരു വിചാരമുണ്ട്. ഹൈന്ദവ വിശ്വാസങ്ങളെയും ആചാരങ്ങളെയും കേറിയങ്ങ് മാന്തിയാൽ പുരോഗമന – നവോത്ഥാന – ബുദ്ധിജീവി പട്ടത്തിനൊപ്പം, മട്ടാഞ്ചേരി മാഫിയയുടെ സിനിമകളും കിട്ടി സ്ഥാനമാനങ്ങളും അവാർഡുമൊക്കെ ഏറ്റുവാങ്ങി ശിഷ്ടജീവിതം സുഭിക്ഷമായി കഴിച്ചുകൂട്ടാമെന്ന്. ആ ധാരണ അഹംബോധത്തെ ഭരിക്കുമ്പോൾ പൊതുവേദിയിൽ വച്ച് വരെ ചന്ദനം തൊടുന്നവരെയും ചരട് കെട്ടുന്നവരെയും പരസ്യമായി അപമാനിക്കാൻ ധൈര്യമുണ്ടാകും. സെലക്ടീവ് വ്രണപ്പെടുത്തൽ ഒരു തുടർച്ചയാണ്.”ഇന്ത്യൻ സ്വതന്ത്ര സമര ചരിത്രം “എന്ന പുസ്തകത്തിൽ ഇ എം എസിൽ തുടങ്ങി ഇന്ന് സുരാജ് വെഞ്ഞാറമൂട് എന്ന നടൻ്റെ നാവിൽ വരെ എത്തിനിൽക്കുന്നു ആ ആവിഷ്കാര – അഭിപ്രായ സ്വാതന്ത്ര്യ ദാഹം .

കൈയിൽ ചരട് കെട്ടിയ അശ്വതി ശ്രീകാന്തിനെ സുരാജ് വെഞ്ഞാറമൂട് പരസ്യമായി കളിയാക്കുന്ന ഒരു വീഡിയോ കണ്ടിരുന്നു. ശരംകുത്തി ആലിനെയൊക്കെ അതിൽ പരാമർശിക്കുന്നുമുണ്ട്. ചന്ദനം തൊടുന്നതും ജപിച്ച ചരടു കെട്ടുന്നതും ഒരാളുടെ സ്വകാര്യ വിശ്വാസങ്ങളുടെയും മതസ്വാതന്ത്ര്യത്തിന്റെയും ഭാഗമാണെന്ന് അറിയാതെയല്ല അയാളങ്ങനെ ചെയ്യുന്നത്. അയാളുടെ ചോദ്യം നിഷ്കളങ്കവുമല്ല. ആ അവഹേളനത്തെ അശ്വതി ചോദ്യം ചെയ്യുന്നുമില്ല എന്നതും ശ്രദ്ധേയം. പുരോഗമനാശയത്തിന്റെ പേരിലും കലയുടെ പേരിലും ഒരു മതവിഭാഗത്തെയും അവരുടെ വിശ്വാസങ്ങളെയും മാത്രം ലാക്കാക്കി വേണ്ടാതീനം കാട്ടുന്നവരുടെ ഒടുവിലത്തെ വിനോദമാണ് പൊതുവേദിയിലെ ഇത്തരം ചീപ്പ് നമ്പരുകൾ. ഒരു പ്രത്യാക്രമണശൈലി സനാതന ധർമത്തിൽ നിന്നും പ്രതീക്ഷിക്കേണ്ടതില്ല എന്ന കട്ട ഉറപ്പിലാണ് കുരീപ്പുഴയും രാമനുണ്ണിയും,ശാരദക്കുട്ടിയും ദുർഗാമാലതിയും മീശ ഹരീഷും ഒടുവിലിതാ സുരാജ് വരെ സെലെക്ടിവ് ആയി ഹൈന്ദവ വിശ്വാസങ്ങളെ മാത്രം വിലകുറഞ്ഞ നിലവാരത്തിൽ വിമർശിക്കുകയും അവഹേളിക്കുകയും ചെയ്യുന്നത്.

ഹിന്ദുവിന്റെ വിശ്വാസം മാത്രം പുരോഗമനാശയങ്ങൾക്ക് വിലങ്ങുതടിയാവുന്നു. അവന്റെ മത ചിഹ്നങ്ങളെ യഥേഷ്ടം ആവിഷ്കാരസ്വാതന്ത്രൃത്തിന്റെ പേരിൽ അപഹസിക്കാനും ചോദ്യംചെയ്യാനും കഴിയുന്നു.ശ്രീനാരായണഗുരുവിനെ പ്രതീകാത്മകമായി ടാബ്ലോയിൽ അവതരിപ്പിക്കാൻ ധൈര്യം കാണിക്കുന്നു. ശബരിമലയ്ക്ക് പോകാൻ മാലയിട്ട അയ്യപ്പന്മാരുടെ മേലേയ്ക്ക് സിങ്കിലെ മലിന ജലം കോരി ഒഴിക്കുന്നത് പുരോഗമനമെന്നു വാഴ്ത്തിപ്പാടി സിനിമ ഇറങ്ങുന്നു. ആർത്തവരക്തത്തുള്ളികൾക്കൊപ്പം അയ്യനെ ചിത്രീകരിക്കാൻ നവോത്ഥാനത്തെ കൂട്ടുപ്പിടിക്കുന്നു.എന്ത് കൊണ്ട് ഒരു വിഭാഗത്തോട് മാത്രം ഈ വിവേചനം??ഇനി ഈ മതത്തെ ശുദ്ധീകരിക്കാനാണെങ്കിൽ, ഇതിലെ പഴഞ്ചൻ ആചാരങ്ങളെ മാറ്റാനാണെങ്കിൽ, നവീകരണവും നവോത്ഥാനവും ഒരു മതത്തിനു മാത്രം ബാധകമാണോ?? സെമറ്റിക് മതങ്ങളെ തൊട്ടു കളിക്കാൻ ധൈര്യപ്പെടാത്ത അടിമത്വത്തിൻ്റെ പേരാണ് നവോത്ഥാനം.

ഉത്സവവേളകളിൽ ക്ഷേത്രങ്ങൾക്ക് മുന്നിലെ വേദികളിൽ തുടങ്ങിയ സുരാജ് എന്ന മിമിക്രിക്കാരൻ ഇന്നത്തെ മഹാനടനായി മാറിയത് തൻ്റെ കഴിവ് കൊണ്ടായിരിക്കാം. പക്ഷേ താനൊക്കെ മഹാനടനാവുന്നതിന് മുമ്പ് കൊമേഡിയനായി ഒറ്റ റോളുകളിൽ മാത്രം മുഖം കാണിച്ചിരുന്ന ഒരു കാലത്തിനും മുമ്പ് അമ്പലപ്പറമ്പുകൾ തോറും കയറിയിറങ്ങി ഷോ നടത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു തനിക്ക്. അന്ന് തൻ്റെ വളിപ്പുകൾക്ക് കൈയ്യടിച്ചിരുന്നതിൽ കുറേ പേരും ഇതേ പോലെ ജപിച്ച ചരട് കൈയ്യിൽ കെട്ടിയിരുന്നവരായിരുന്നു. നെറ്റിയിൽ ചന്ദനം ചാർത്തിയവരായിരുന്നു. പിന്നെ സിലിമയിൽ മുഖം കാണിച്ചു തുടങ്ങിയപ്പോഴും തൻ്റെ ചളി തിരോന്തരം ഭാഷയ്ക്ക് കൈയ്യടിച്ചവരിലും അവരുണ്ടായിരുന്നു. താനുണ്ടാക്കി കൂട്ടിയ സമ്പാദ്യത്തിൻ്റെ ഒരു പങ്കെങ്കിലും അത്തരം ചന്ദനം തൊട്ട, അമ്പലങ്ങളിൽ നിന്നും ജപിച്ച ചരട് കെട്ടിയ മനുഷ്യരുടെ ടിക്കറ്റെടുത്ത വകയിൽ ഉള്ളതാടോ സിറാജേ!! എന്തായാലും സ്വന്തം നാവുപ്പിഴ കൊണ്ട് ഓണക്കാലത്ത് ബഹിരാകാശ യാത്ര നടത്താൻ ഭാഗൃം കിട്ടിയല്ലോ.
Shame on you Mr.Suraj Venjaramoodu

shortlink

Related Articles

Post Your Comments

Related Articles


Back to top button