Latest NewsKeralaNews

ഓണത്തിനായി ഇത്തവണ ഖജനാവിൽ നിന്ന് ചെലവാക്കിയത് 15,000 കോടി രൂപ, കടമെടുത്തത് 4,000 കോടി: കണക്കുകളിങ്ങനെ

തിരുവനന്തപുരം: ഓണച്ചെലവുകള്‍ക്കായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഇത്തവണ ചെലവായത് 15,000 കോടി രൂപയാണ്. റേഷന്‍ കടകള്‍ വഴിയുള്ള കിറ്റ് വിതരണം, 2 മാസത്തെ ക്ഷേമ പെന്‍ഷന്‍, സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ശമ്പളം, ബോണസ്, അഡ്വാന്‍സ് എന്നിവയായിരുന്നു പ്രധാന ചെലവുകൾ. ഇതിനു പുറമേ കെഎസ്ആര്‍ടിസിയില്‍ പെന്‍ഷനും ശമ്പളവും കൊടുക്കാന്‍ 300 കോടി രൂപയും നല്‍കി.

ഓണത്തിന് ചെലവഴിക്കാൻ പണം തികയാതെ വന്നതോടെ 4,000 കോടി രൂപ റിസര്‍വ് ബാങ്ക് വഴി കടമെടുത്താണ് സര്‍ക്കാര്‍ പിടിച്ചുനിന്നത്. ഒരു വശത്ത് പ്രതീക്ഷിച്ചതിനെക്കാള്‍ ചെലവു വര്‍ധിക്കുകയും മറുവശത്ത് വരുമാനം കുറയുകയും ചെയ്യുന്നതിനാല്‍ വരും നാളുകളില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടാൻ സാധ്യതയുണ്ട്. സാമ്പത്തിക നിയന്ത്രണം വേണ്ട അവസ്ഥയാണിപ്പോള്‍.

ഇതിൽ കെ.എസ്.ആർ.ടി.സി ശമ്പള വിതരണമായിരുന്നു ഏറ്റവും വിവാദമായത്. ഇക്കുറി ശമ്പളമില്ലെന്ന് സർക്കാർ വ്യക്തമാക്കിയതോടെ വിവാദമായി. ഒടുവിൽ ഉന്നതതല യോഗത്തിന് ശേഷം ശമ്പളവും കുടിശ്ശികയും കൊടുത്ത് തീർ്ൾക്കാണ് തീരുമാനമായി. ശമ്പള വിതരണത്തിന് മാത്രമായി 100 കോടിയാണ് സർക്കാർ അനുവദിച്ചത്. എല്ലാ മാസവും 5 ന് മുൻപ് ശമ്പളം ലഭ്യമാക്കുമെന്ന് ചർച്ചയിൽ മുഖ്യമന്ത്രി ഉറപ്പു നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button