KannurKeralaNattuvarthaLatest NewsNews

‘ഹൃദയ രക്തം കൊണ്ട് ചെറുത്തു മുന്നേറിയവരിലെ ജീവിക്കുന്ന ഇതിഹാസം’:പുതുക്കുടി പുഷ്പനെ സന്ദര്‍ശിച്ച് എം.വി. ഗോവിന്ദന്‍

തലശ്ശേരി: കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി പുതുക്കുടി പുഷ്പനെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ സന്ദര്‍ശിച്ചു. വെള്ളിയാഴ്ച രാവിലെ ഭാവനത്തിലെത്തിയാണ് എം.വി. ഗോവിന്ദന്‍ പുഷ്പനെ സന്ദര്‍ശിച്ചത്. ഹൃദയ രക്തം കൊണ്ട് ചെറുത്തു മുന്നേറിയവരിലെ ജീവിക്കുന്ന ഇതിഹാസമാണ് സഖാവ് പുഷ്പനെന്ന് ഗോവിന്ദന്‍ പറഞ്ഞു.

‘ഹൃദയ രക്തം കൊണ്ട് ചെറുത്തു മുന്നേറിയവരിലെ ജീവിക്കുന്ന ഇതിഹാസമാണ് സഖാവ് പുഷ്പന്‍. സെക്രട്ടറിയായി ചുമതലയേറ്റപ്പോള്‍ സഖാവിനോട് ഫോണില്‍ സംസാരിച്ചിരുന്നു. ഇന്ന് നേരിട്ടെത്തി സഖാവിനെ കണ്ടു.’ എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി. വിവരങ്ങള്‍ അറിഞ്ഞിരിക്കുമല്ലോ എന്ന ഗോവിന്ദന്റെ ചോദ്യത്തിന് എല്ലാം അറിഞ്ഞുവെന്ന് പുഞ്ചിരിയോടെ പുഷ്പന്‍ മറുപടി നല്‍കി.

വിദ്വേഷ കമന്റ് വിവാദം: ‘തുഷാര ഭീഷണിപ്പെടുത്തി’, ശബ്ദരേഖ പങ്കുവെച്ച് ബിനീഷ് ബാസ്റ്റ്യന്‍

മഹിള അസോസിയേഷന്‍ ജില്ല സെക്രട്ടറി പി.കെ. ശ്യാമള, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എന്‍. ചന്ദ്രന്‍, ജില്ല സെക്രട്ടറിയറ്റംഗം പി. ഹരീന്ദ്രന്‍ തുടങ്ങിയവരോടൊപ്പമാണ് എം.വി ഗോവിന്ദന്‍ സന്ദർശനം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button