Latest NewsKeralaNews

ആശുപത്രിയില്‍ ഓണത്തല്ല്!! ഗുണ്ടാ സംഘങ്ങള്‍ ഉപകരണങ്ങള്‍ തല്ലിത്തകര്‍ത്തു

ആശുപത്രിക്ക് പുറത്ത് വച്ചാണ് ഇരുവിഭാഗവും തമ്മില്‍ ആദ്യം ഏറ്റുമുട്ടിയത്

ആലപ്പുഴ: ഓണത്തല്ലുമായി ഗുണ്ടാസംഘങ്ങൾ. കായംകുളം താലൂക്ക് ആശുപത്രിയിലാണ് ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ആശുപത്രിയിലെ ഉപകരണങ്ങൾ തല്ലിത്തകര്‍ത്തു. വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.

read also: എലിസബത്ത് രാജ്ഞിയുടെ വിയോഗം: അനുശോചനം അറിയിച്ച് എം എ യൂസഫലി

ആശുപത്രിക്ക് പുറത്ത് വച്ചാണ് ഇരുവിഭാഗവും തമ്മില്‍ ആദ്യം ഏറ്റുമുട്ടിയത്. എന്നാൽ, അടിയിൽ നിന്നും രക്ഷപ്പെടാന്‍ ഒരാള്‍ ആശുപത്രിയിലെ കുട്ടികളുടെ വാര്‍ഡിലേക്ക് ഓടിക്കയറുകയായിരുന്നു. പിന്തുടര്‍ന്ന് എത്തിയ സംഘം ഇയാളെ ആശുപത്രിക്കുള്ളില്‍ വച്ച്‌ മര്‍ദ്ദിക്കുകയും ആശുപത്രിയിലെ ഉപകരണങ്ങള്‍ തല്ലി തകര്‍ക്കുകയുമായിരുന്നു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു.

shortlink

Post Your Comments


Back to top button