Latest NewsUAENewsInternationalGulf

എലിസബത്ത് രാജ്ഞിയുടെ വിയോഗം: അനുശോചനം അറിയിച്ച് എം എ യൂസഫലി

അബുദാബി: എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. ലോകം കണ്ട ഏറ്റവും ജനപ്രീതിയാർജ്ജിച്ച വ്യക്തിത്വമായിരുന്നു എലിസബത്ത് രാജ്ഞിയെന്ന് യൂസഫലി പറഞ്ഞു. വികസ്വര രാജ്യങ്ങളോടുള്ള അവരുടെ ശ്രദ്ധയെ കുറിച്ചും ശക്തമായ വ്യക്തിത്വത്തെ കുറിച്ചും അദ്ദേഹം അനുസ്മരിച്ചു.

Read Also: ‘ഹൃദയ രക്തം കൊണ്ട് ചെറുത്തു മുന്നേറിയവരിലെ ജീവിക്കുന്ന ഇതിഹാസം’:പുതുക്കുടി പുഷ്പനെ സന്ദര്‍ശിച്ച് എം.വി. ഗോവിന്ദന്‍

2017-ൽ ബക്കിങ്ങാം കൊട്ടാരത്തിൽ ക്വീൻസ് അവാർഡ് നൽകി ആദരിച്ചപ്പോൾ അവരുമായുള്ള കൂടിക്കാഴ്ച താൻ സ്‌നേഹപൂർവം ഓർക്കുന്നു. വളരെ എളിമയുള്ള വ്യക്തിയും ആർക്കും സമീപിക്കാവുന്ന ഭരണാധികാരിയുമായിരുന്നു. യുകെയിൽ മാത്രമല്ല, ലോകമെങ്ങും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത യഥാർഥ രാഷ്ട്രതന്ത്രജ്ഞയുടെ വിടവ് ലോകത്ത് അനുഭവപ്പെടുമെന്നും യൂസഫലി വ്യക്തമാക്കി.

Read Also: ഐഫോണുകൾ നിർമ്മിക്കുന്ന ആദ്യ ഇന്ത്യൻ കമ്പനിയായി മാറാൻ ടാറ്റ, കൂടുതൽ വിവരങ്ങൾ ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button