KeralaLatest NewsNews

എലിസബത്ത് രാജ്ഞിയുടെ വിയോഗം: സംസ്ഥാനത്ത് നാളെ ദുഃഖാചരണം

തിരുവനന്തപുരം: എലിസബത്ത് രാജ്ഞിയുടെ വിയോഗത്തെ തുടർന്ന് സംസ്ഥാനത്ത് നാളെ ദു:ഖാചരണം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ദേശീയ പതാക പതിവായി ഉയർത്തുന്ന സ്ഥലങ്ങളിൽ പകുതി താഴ്ത്തിക്കെട്ടും. ദേശീയ പതാക പതിവായി പാറിപ്പറക്കുന്നയിടങ്ങളിൽ പകുതി താഴ്ത്തിക്കെട്ടുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് പൊതുഭരണ വകുപ്പ് ജില്ലാ കളക്ടർമാർക്കു നിർദേശം നൽകി.

Read Also: കിട്ടിയോ?കിട്ടി, എങ്കിൽ പിടിക്കണം പിള്ളേച്ചാ, ക്ളൈമാക്സിൽ പ്രതി വിദേശത്തേക്ക് മുങ്ങിയെന്ന് പറയരുത്: ട്രോളി സോഷ്യൽ മീഡിയ

ദുഖാചരണം നടത്തുന്നതിനും ഔദ്യോഗിക പരിപാടികളും ചടങ്ങുകളും ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ടെങ്കിലും മുൻപ് ആരംഭിച്ചതും നടന്നുകൊണ്ടിരിക്കുന്നതുമായ ഓണാഘോഷ പരിപാടികൾ തുടരും. സംസ്ഥാന മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും 11 ന് ഔദ്യോഗിക ചടങ്ങുകൾ ഒഴിവാക്കും.

Read Also: റഷ്യയ്ക്ക് തിരിച്ചടി: ബലാക്ലീയ നഗരം ഉൾപ്പെടെ നിരവധി ഗ്രാമങ്ങൾ തിരിച്ച് പിടിച്ച് ഉക്രൈൻ, ഹർകീവിൽ ഉക്രൈന്റെ മുന്നേറ്റം

shortlink

Related Articles

Post Your Comments

Related Articles


Back to top button