Latest NewsIndiaNews

വിലയേറിയ ടീ ഷർട്ട്: രാഹുൽ ഗാന്ധിയെ പരിഹസിച്ച ബി.ജെ.പിയ്ക്ക് മുന്നറിയിപ്പുമായി തൃണമൂൽ നേതാവ് മഹുവ മൊയ്ത്ര

കൊൽക്കത്ത: ഭാരത് ജോഡോ യാത്രയിൽ 41,257 രൂപ വിലയുള്ള വിദേശ നിർമ്മിത ടീ ഷർട്ട് ധരിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ബി.ജെ.പി പരിഹാസവുമായി രംഗത്ത് വന്നിരുന്നു. ഇപ്പോൾ ഇതിനെതിരെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര.

‘പ്രതിപക്ഷത്തിന്റെ വ്യക്തിപരമായ വസ്ത്രങ്ങളിലും വസ്തുവകകളിലും ബി.ജെ.പി അതിർത്തി കടക്കുകയും അഭിപ്രായം പറയുകയും ചെയ്യരുത്. ബി.ജെ.പി എം.പിമാർ ധരിക്കുന്ന വാച്ചുകൾ, പേനകൾ, ഷൂകൾ, മോതിരങ്ങൾ, വസ്ത്രങ്ങൾ എന്നിവയെക്കുറിച്ച് ഞങ്ങൾ ഇത് ചെയ്യാൻ തുടങ്ങിയാൽ, നിങ്ങൾ ഈ കളി ആരംഭിച്ച ദിവസം തന്നെ നിർത്തലാക്കും,’ മഹുവ മൊയ്ത്ര ട്വിറ്ററിൽ കുറിച്ചു,

എലിസബത്ത് രാജ്ഞിയുടെ വിയോഗം: സംസ്ഥാനത്ത് നാളെ ദുഃഖാചരണം

വെള്ളിയാഴ്ച നടന്ന ഭാരത് ജോഡോ യാത്രയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി 41,257 രൂപ വിലയുള്ള വിദേശ നിർമ്മിത ടീ ഷർട്ട് ധരിച്ചതിനെതിര, സോഷ്യൽ മീഡിയയിൽ ബി.ജെ.പി രൂക്ഷവിമർശനവുമായി രംഗത്ത് വന്നിരുന്നു.

അതേസമയം, ഭാരത് ജോഡോ യാത്രയോടുള്ള പൊതുജനങ്ങളുടെ പ്രതികരണം ബി.ജെ.പിയെ ഭയപ്പെടുത്തിയെന്ന് കോൺഗ്രസ് പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി 10 ലക്ഷം വിലയുള്ള വസ്ത്രമാണ് ധരിക്കുന്നത് എന്ന വസ്തുത പുറത്തുകൊണ്ടുവരാൻ ബി.ജെ.പിയ്ക്ക് ഭയമാണെന്നും കോൺഗ്രസ് ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button